ബംഗാളി സംവിധായകെൻറ മലയാള സിനിമ; ‘കത്തി നൃത്തം’
text_fieldsകഥകളി കലാകാരെൻറ ജീവിതത്തെ അടിസ്ഥാനമാക്കി ബംഗാളി സംവിധായകെൻറ മലയാള സിനിമ വരുന്നു. ഇതാദ്യമായാണ് ബംഗാളി ൽ നിന്നുള്ള ഒരു സംവിധായകൻ മലയാള സിനിമ ചെയ്യുന്നത്. ‘കത്തി നൃത്തം’ എന്ന പേരിലുള്ള സിനിമ തിരക്കഥയെഴുതി സംവിധാ നം ചെയ്യുന്നത് അനീക് ചൗധരിയാണ്. ഒ. ഹെൻട്രിയുടെ കാക്റ്റസ് (കള്ളിമുൾച്ചെടി) എന്ന കഥയെ ആസ്പദമാക്കി പരാജയപ്പെട്ട ഒരു കഥകളി നർത്തകെൻറ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം.
മലയാളി താരം ബിയോൺ, കഥകളി നർത്തകൻ രാഹുൽ ശ്രീനിവാസൻ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. സുബൽ, സൗമ്യ എന്നിവരാണ് ഛായഗ്രാഹകർ. കൊൽക്കത്ത സത്യജിത് റായ് ഫിലിം ടെലിവിഷൻ ഇൻസ്റ്റ്യൂട്ടിൽ നിന്നിറങ്ങിയ സുബലും സഹ സംവിധായിക മുക്ത ചന്ദുമാണ് കാമറക്ക് പിറകിലെ മലയാളി സാന്നിധ്യം. തിരക്കഥാകൃത്ത് ദീദീ ദാമോദരെൻറയും ചലചിത്ര നിരൂപകൻ പ്രേം ചന്ദിെൻറയും മകളാണ് മുക്ത. കേരളത്തിൽ കലാമണ്ഡലം ഉൾപ്പെടെയുള്ളയിടങ്ങളിൽ ചിത്രീകരിച്ച സിനിമയുടെ അധിക രംഗങ്ങളും ചിത്രീകരിച്ചത് കൊൽകത്തയിലാണ്.
KATTI NRITTAM TRAILER | MARGARET HERRICK LIBRARY OSCARS from Aneek on Vimeo.
ബിയോൺ ഉൾപ്പെടെയുള്ളവർ അഭിനയിക്കുന്ന സിനിമയുടെ അവസാന ഷെഡ്യൂൾ മാർച്ചിൽ കൊൽക്കത്തയിൽ ആരംഭിക്കുമെന്ന് സംവിധായകൻ അനീക് ചൗധരി ‘മാധ്യമ’ത്തോട് പറഞ്ഞു. ഇന്ത്യൻ സിനിമകളിൽ നവീന ഭാവുകത്വം നിലനിർത്തുന്ന മലയാള സിനിമ തന്നെ സ്വാധീനിച്ചിട്ടുണ്ട്. സനൽ കുമാർ ശശിധരെൻറ ‘എസ്. ദുർഗ’, മഹേഷിെൻറ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, ആഷിഖ് അബു, ഫഹദ് ഫാസിൽ തുടങ്ങി തന്നെ ആകർഷിച്ച ഘടകങ്ങൾ ഒട്ടേറെയാണ് നടൻ ബിയോണിെന സിനിമയിലേക്ക് നിർദേശച്ചത് പ്രേം ചന്ദാണ്. സിനിമക്ക് മലയാളി പ്രേക്ഷകരുടെ പിന്തുണ തേടുന്നതായും അനീക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.