ഭദ്രൻ തിരിച്ചുവരുന്നു ജൂതനുമായി; സൗബിനും റിമയും ജോജുവും കേന്ദ്ര കഥാപാത്രങ്ങൾ
text_fieldsസ്ഫടികം എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് ഭദ്രൻ. മോഹൻലാലിെൻറ കരിയറിലെ ഏറ്റവ ും മാസ്സ് കഥാപാത്രം ഒരുക്കിയ ഭദ്രൻ, 2005ല്‍ മോഹൻലാലിനെ തന്നെ നായകനാക്കി ഒരുക്കിയ ഉടയോൻ എന്ന ചിത്രത്തിന് പിന് നാലെ സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. പരാജയമായ ഉടയോന് ശേഷം നീണ്ട 14 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഭദ്രൻ സംവിധായക തൊപ്പിയണിയാൻ പോവുകയാണ്.
ശക്തമായ തിരിച്ചുവരവ് അറിയിച്ചുകൊണ്ട് ഭദ്രെൻറ പുതിയ ചിത്രം പ്രഖ്യാപിച്ചു. ജൂതന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും റിമാ കല്ലിങ്കലും ജോജു ജോർജ്ജുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിെൻറ മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ തെൻറ ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ചു. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ലോകനാഥന്‍. സുഷിന്‍ ശ്യാമിന്‍റെതാണ് സംഗീതം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.