ആയിരം കോടിയിൽ രണ്ടാമൂഴം സിനിമയാകുന്നു; സ്ഥിരീകരണവുമായി മോഹൻലാൽ
text_fieldsഇന്ത്യൻ സിനിമാ ലോകത്തെ അമ്പരിപ്പിക്കുന്ന ബജറ്റിൽ എം.ടി വാസുദേവൻ നായരുടെ 'രണ്ടാമൂഴം' സിനിമയാകുന്നു. നടൻ മോഹൻലാൽ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭീമന്റെ കാഴ്ചപ്പാടിൽ ഒരുക്കുന്ന ചിത്രത്തിന് 'മഹാഭാരതം' എന്നാണ് പേര്. പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയാണ് ആയിരം കോടി രൂപ(150 മില്യണ്‍ യു.എസ്. ഡോളര്‍) മുതല്‍മുടക്കി നിര്‍മിക്കുന്നത്. ചിത്രം യാഥാര്‍ഥ്യമായാല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാവും ഇത്. എം.ടി.യുടെ തന്നെ തിരക്കഥയില്‍ പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2018 സെപ്റ്റംബറിൽ സിനിമയുെട ചിത്രീകരണം ആരംഭിക്കും. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും. 2020ല്‍ ആണ് ചിത്രം റിലീസ് ചെയ്യുക. ആദ്യ ഭാഗം പുറത്തിറങ്ങി നാല് മാസത്തിന്ശേഷം രണ്ടാംഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും. ബോളിവുഡിൽ നിന്നും തെന്നിന്ത്യയില്‍ നിന്നും മാത്രമല്ല ഹോളിവുഡിൽ നിന്നുള്ള സൂപ്പർതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ഏറ്റവും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരും ചിത്രത്തിലുണ്ട്. ഓസ്കർ പുരസ്കാരം നേടിയ സാങ്കേതികപ്രവർത്തകരുടെ സാന്നിധ്യമാകും സിനിമയുടെ പ്രധാന സവിശേഷത.
‘ഓരോരുത്തരെയും പോലെ മഹാഭാരതകഥകൾ കേട്ടുവളർന്ന ബാല്യമാണ് എന്റേതും. ഓരോരുത്തരുടെയും ചിന്തയില്‍ ഗാഢമായി ഉറച്ചുപോയ ഇതിഹാസങ്ങളുടെ ഇതിഹാസം. മഹാഭാരതം പോലെ എന്നെ ആഴത്തിൽ സ്വാധീനിച്ച കൃതിയാണ് രണ്ടാമൂഴം. എത്രപ്രാവിശ്യം വായിച്ചു എന്നുപോലും ഓർമയില്ല. ഇതിനിടയിൽ ഇതിന് ഒരു ദൃശ്യാവിഷ്കാരം വന്നിരുന്നെങ്കിൽ എന്നു മോഹിച്ചിരുന്നു. ഭീമനായി എന്റെ പേര് കേട്ടത് മഹാഭാഗ്യവും പുണ്യവുമാണ്. എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ എംടി സാറിനോട് നന്ദിയെന്ന്–മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റ് വിഡിയോയിലൂടെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.