ജെ.എൻ.യുവിന് െഎക്യദാർഢ്യവുമായി ബോളിവുഡ് താരനിര
text_fieldsമുംബൈ: ജെ.എൻ.യു കാമ്പസിൽ എ.ബി.വി.പി നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ചും ജെ.എൻ.യു വിനോട് ഐക്യദാർഢ്യമറിയിച്ചും ബോളിവുഡ് താരങ്ങളുടെ വൻനിര മുംബൈയിലെ തെരുവിലി റങ്ങി. സ്വര ഭാസ്കർ, സുധീർ മിശ്ര, രേഖ ഭരദ്വാജ്, അനുഭവ് സിൻഹ, ദിയ മിർസ, രാഹുൽ ദൊലാകിയ , അലി ഫസൽ, നീരജ് ഗായ്വാൻ, റീമ കാഗ്ട്ടി, ഹൻസൽ മേത്ത, വിക്രമാദിത്യ മോത്ത്വാനെ, സൗരബ് ശുക്ല, രാജ്കുമാർ ഗുപ്ത തുടങ്ങി ബോളിവുഡിലെ പ്രമുഖർ മുൻനിരയിൽ അണിനിരന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.
ദിയ മിർസ, തപ്സീ പന്നു, റിച്ച ചന്ദ, വിശാൽ ഭരദ്വാജ്, അനുരാഗ് കശ്യപ്, സോയ അഖ്തർ തുടങ്ങിയ നടീനടന്മാരും മുംബൈ കാർട്ടർ റോഡിൽ പ്രതിഷേധിച്ചു. പൗരത്വ നിയമത്തിനനുകൂലമായി ബി.ജെ.പി ചലച്ചിത്ര മേഖലയിലുള്ളവരെ കൂട്ടമായി രംഗത്തിറക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജെ.എൻ.യു അടക്കമുള്ള വിഷയങ്ങളിൽ ശക്തമായ മുന്നറിയിപ്പുമായി ബോളിവുഡ് താരങ്ങൾ രംഗം കൈയടക്കുന്നത്. ആക്രമിക്കെപ്പട്ട അലീഗഢ്, ജാമിഅ, ജെ.എൻ.യു സർവകലാശാലകൾക്കൊപ്പം തങ്ങൾ നിലയുറപ്പിക്കുന്നുവെന്ന് അഭിജിത് സിൻഹ പറഞ്ഞു.
രാജ്യത്തുടനീളമുള്ള വിദ്യാർഥികൾ ഉണർന്നു കഴിഞ്ഞതായും അവർ തങ്ങൾക്ക് പ്രചോദനം പകരുകയാണെന്നും അനുരാഗ് കശ്യപ് പറഞ്ഞു. വിഡ്ഢികളല്ല ഞങ്ങൾ, എല്ലാം നിരീക്ഷിക്കുന്നവരാണ് എന്ന മുന്നറിയിപ്പും കശ്യപ് സംഘ്പരിവാറിന് നൽകി. ‘ഒരു വേള ഞാൻ ട്വിറ്ററിൽനിന്നും ഓടിമാറി, എെൻറ തിരക്കുകളിലേക്ക് മടങ്ങി. ഞാനെന്തിനു ഇതൊക്കെ ശ്രദ്ധിക്കണം. എനിക്കെെൻറ ജോലി ചെയ്തുപോയാൽ പോേര എന്ന ചിന്തയിൽ. എന്നാൽ, ഈ രാജ്യത്തെ വിദ്യാർഥികൾ എനിക്ക് വഴികാണിച്ചു തന്നു. അവരെന്നെ ഉണർത്തി’ -അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.
മതത്തിെൻറ പേരിൽ രാജ്യത്തെ വിഭജിക്കുന്നത് നിർത്തിവെച്ച് യഥാർഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സർക്കാർ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യമെങ്ങുമുള്ളവർ അവരുടെ നിശ്ശബ്ദത ഭഞ്ജിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നടി സ്വര ഭാസ്കർ പറഞ്ഞു. ‘സർഫറോഷി കി തമന്ന’, ‘വീ ഷാൽ ഓവർകം’ തുടങ്ങിയ ഗാനങ്ങളും അവിടെ ആലപിക്കപ്പെട്ടു. ‘ഹിന്ദുവിരുദ്ധത’ ആരോപിച്ച് വിവാദമുയർത്തിയ ഫൈസ് അഹ്മദ് ഫൈസിെൻറ ‘ഹം ദേേഖഗെ’ ഗാനവും വൻകൈയടിയുടെ അകമ്പടിയോടെ മുഴങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.