സ്ത്രീത്വത്തെ അപമാനിക്കൽ; വിനായകനെതിരെ കേസ്
text_fieldsകൽപറ്റ: യുവതിയോട് ഫോണിൽ ലൈംഗിക ചുവയിൽ സംസാരിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്ന പരാതിയിൽ നടൻ വിനായകനെതിരെ കൽപറ്റ പൊലീസ് കേസെടുത്തു. കോട്ടയം പാമ്പാടി സ്വദേശിനിയും നടിയും ആക്ടിവിസ്റ്റുമായ യുവതി വയനാട്ടിൽനിന്ന് ഫോൺ ചെയ്തപ്പോൾ വിനായകൻ മോശമായി സംസാരിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. പാമ്പാടി പൊലീസിൽ ഇൗയിടെ നൽകിയ പരാതി കൽപറ്റ പൊലീസിന് കൈമാറുകയായിരുന്നു. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കൽപറ്റ സി.ഐ സജുകുമാർ പറഞ്ഞു.
ദേശീയാടിസ്ഥാനത്തിൽ നടന്ന പരീക്ഷയിൽ ജില്ലയിൽനിന്ന് ഉന്നത വിജയം നേടിയ പെൺകുട്ടിയെ കാണാൻ ജില്ലയിൽ വന്ന യുവതി അവരുടെ നാട്ടിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന ചടങ്ങിലേക്ക് വിനായകനെ ക്ഷണിക്കാനാണ് കൽപറ്റയിൽനിന്ന് ഫോൺ ചെയ്തത്. എന്നാൽ, ഫോൺ എടുത്തില്ല. തിരിച്ചുവിളിച്ച വിനായകൻ വളരെ മോശമായി സംസാരിച്ചുവെന്നാണ് പരാതി. കാൾ റെക്കോഡ് സൂക്ഷിച്ചിട്ടുണ്ടെന്ന് യുവതി പൊലീസിനെ അറിയിച്ചിട്ടുണ്ട്.
യുവതിയുടെ വിവാദ വെളിപ്പെടുത്തൽ
കൽപറ്റ: ‘മുമ്പ് നടിക്കൊപ്പം നിലകൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാൽ, യഥാർഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീവിരുദ്ധത കാണിച്ചത് അനുഭവമുണ്ട്. നാട്ടിൽ കുട്ടികളുടെ പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോയെന്നും അമ്മയെക്കൂടി വേണമെന്നും പറഞ്ഞ വിനായകനോട് ഒരു ബഹുമാനവുമില്ല’ -യുവതി ഇങ്ങനെ വെളിപ്പെടുത്തിയത് സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ ചർച്ചയായിരുന്നു. പുതിയ സിനിമ പുറത്തിറങ്ങുന്നതിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് യുവതി വിവാദ വെളിപ്പെടുത്തൽ നടത്തിയത്. യുവതിയുടെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. ഇതു വൈറലായതിനെ തുടർന്ന് വിനായകൻ സൈബർ ആക്രമണം നേരിട്ടിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.