സി.ഐ.എക്കാർക്ക് പറയാൻ വേറെയും ചില കാര്യങ്ങളുണ്ട്...
text_fieldsദുൽഖർ സൽമാൻ നായകനായ അമൽ നീരദ് ചിത്രം സി.ഐ.എ തിയേറ്ററുകളിൽ കൈയ്യടി നേടി മുന്നേറുകയാണ്. രണ്ട് ദിവസം കൊണ്ട് ചിത്രം സി.ഐ.എ ആറ് കോടിക്ക് മുകളിലാണ് ഗ്രോസ് കളക്ഷന്‍ നേടിയത്. അമേരിക്കയിൽ ചിത്രീകരിച്ച ചിത്രത്തെ കുറിച്ച് വേറെയും ചില കാര്യങ്ങൾ അണിയറ പ്രവർത്തകർക്ക് പറയാനുണ്ട്. മറ്റൊന്നുമല്ല, മെക്സിക്കയിൽ നിന്ന് അതിർത്തി കടന്ന് അമേരിക്കയിലേക്ക് വരുന്നവരുടെ ദുരിതമാണ് വിഡിയോ രൂപത്തിൽ സി.ഐ.എ ടീം പുറത്തിറക്കിയത്. ചെറിയ ഡോക്യമെന്‍ററിയായി ചിത്രീകരിച്ച വിഡിയോയിൽ അതിർത്തി കടന്നെത്തുന്നവരുടെ ദുരിതം വിവരിക്കുന്നുണ്ട്. മെക്സിക്കോക്കും അമേരിക്കകും ഇടയിൽ മതിൽ നിർമ്മിക്കുമെന്നായിരുന്നു യു.എസ് പ്രസിഡന്‍റിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. പകുതി കെട്ടിയ മതിലും ഡോക്യുമെന്‍ററിയിൽ കാണിക്കുന്നുണ്ട്.
അജി മാത്യു എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പാവാട എന്ന ചിത്രത്തിന് കഥയെഴുതിയ ഷിബിന്‍ ഫ്രാന്‍സിസാണ് തിരക്കഥയൊരുക്കുന്നത്. നവാഗതയായ കാര്‍ത്തിക മുരളീധരനാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ സൗബിന്‍ ഷാഹിര്‍, സിദ്ധിഖ് തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.