എ ക്ലാസ് തിയേറ്ററുകള്‍ വ്യാഴാഴ്ച്ച മുതല്‍ അടച്ചിടും
text_fieldsകൊച്ചി: നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ളെന്ന് വ്യക്തമാക്കി വ്യാഴാഴ്ച മുതല്‍ എ ക്ളാസ് തിയറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് ബന്ദ് നടത്താന്‍ സിനിമ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു. പുതിയ മലയാളം പടങ്ങള്‍ വ്യാഴാഴ്ച മുതല്‍ റിലീസ് ചെയ്യാനുള്ള നടപടികളുമായി നിര്‍മാതാക്കളും വിതരണക്കാരും മുന്നോട്ടുപോകവെയാണ് ഈ തീരുമാനം. തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീറും ജന. സെക്രട്ടറി സാജു അക്കരയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതോടെ സിനിമാ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിര്‍മാതാക്കളും വിതരണക്കാരും മലയാള സിനിമ റിലീസിങ് നിര്‍ത്തിയതിനെ തുടര്‍ന്ന് മറ്റു ഭാഷാ സിനിമകളാണ് എ ക്ളാസ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍, ഇതിനെതിരെ ചില യുവജന സംഘടനകള്‍ രംഗത്തുവന്നതിനാല്‍ ഇത്തരം ചിത്രങ്ങളും പ്രദര്‍ശിപ്പിക്കില്ളെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. തങ്ങളെ കൂടാതെ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും എത്രകാലം പിടിച്ചു നില്‍ക്കാനാവുമെന്ന് കണ്ടറിയാമെന്ന് ഭാരവാഹികള്‍ വെല്ലുവിളിച്ചു.
ആദ്യ ആഴ്ചയിലെ ലാഭവിഹിതം 60:40 എന്നത് 50:50 എന്നാക്കണമെന്ന ഫെഡറേഷന്‍െറ ആവശ്യമാണ് സമരത്തില്‍ കലാശിച്ചത്. ലാഭവിഹിത വ്യവസ്ഥ 25 വര്‍ഷമായി തുടരുന്നതാണ്. ഭീമമായ നഷ്ടം വന്നപ്പോഴാണ് വിഹിതം കൂട്ടി ചോദിച്ചത്. എന്നാല്‍, ഒരു ശതമാനം പോലും വിഹിതം കൂട്ടാന്‍ നിര്‍മാതാക്കളും വിതരണക്കാരും തയാറായില്ല. അവരുടെ പിടിവാശിയാണ് ചര്‍ച്ചകള്‍ വഴിമുട്ടിച്ചത്. ചര്‍ച്ചക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. തര്‍ക്കം തീര്‍ക്കാന്‍ ഫെഫ്കയും മറ്റും മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ തങ്ങള്‍ക്ക് സ്വീകാര്യമാണ്.
എന്നാല്‍, നിര്‍മാതാക്കളും വിതരണക്കാരും അത് അംഗീകരിക്കുന്നില്ല. കോടികളുടെ വിനോദ നികുതിയും മറ്റും അടച്ചിട്ടും ഫെഡറേഷന്‍ ഭാരവാഹികളുടെ തിയറ്ററുകളില്‍ മാത്രം പരിശോധന നടന്നത് തങ്ങളെ കരിതേച്ച് തളര്‍ത്താനായിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ എ ക്ളാസ് തിയറ്റര്‍ ഉടമകളും ജനറല്‍ ബോഡിക്കത്തെിയെന്നും ഏകകണ്ഠമായാണ് അനിശ്ചിതകാല ബന്ദ് നടത്താന്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.