‘ധമാക്ക’യിലെ ശക്തിമാൻ; ഒമര്‍ ലുലുവിനെതിരെ പരാതി
text_fieldsഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ധമാക്ക’ എന്ന ചിത്രത്തിലെ മുകേഷിന്‍റെ ഗെറ്റപ്പ് സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരു ന്നു. എന്നാൽ ശക്തിമാൻ ലുക്കിനെതിരെ പരാതിയുമായി നടൻ മുകേഷ് ഖന്ന രംഗത്തെത്തി. 1997ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ് ത ശക്തിമാന്‍ എന്ന പരമ്പരയുടെ സംവിധായകനും നടനുമാണ് മുകേഷ് ഖന്ന.
ധമാക്കയിൽ ‘ശക്തിമാന്‍റെ’ വേഷം ഉപയോഗിക്കുന ്നതിന് എതിരെ മുകേഷ് ഖന്ന ഫെഫ്ക പ്രസിഡന്‍റ് രണ്‍ജി പണിക്കര്‍ക്കാണ് പരാതി നല്‍കിയത്. തന്‍റെ ഭീഷം ഇന്‍റര്‍നാഷണല്‍ നിർമിച്ച് താന്‍ സംവിധാനം ചെയ്ത് അഭിനയിച്ച ശക്തിമാന്‍ എന്ന കഥാപാത്രത്തെ അനുമതിയില്ലാതെ മറ്റാര്‍ക്കും സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് മുകേഷ് ഖന്ന പരാതിയില്‍ പറയുന്നു.
ശക്തിമാന്‍റെ വേഷവും സംഗീതവും അടക്കമുള്ളവ തനിക്ക് പകര്‍പ്പവകാശമുള്ളതാണെന്നും അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിക്കരുതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശക്തിമാനെ ചിത്രത്തില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ ഒമര്‍ ലുലുവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പരാതിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.