വയനാട്ടിൽ ലോക്ക്ഡൗണായി ജോജു ജോർജ്; കൊറോണക്കാലം അവിടെ തന്നെ ചിലവഴിക്കുമെന്ന് നടൻ -Video
text_fieldsകോഴിക്കോട്: കോവിഡ് കാലത്ത് പരിചയമുള്ളവരെയും അടുപ്പമുള്ളവരെയും ശത്രുതയുള്ളവരെയും വിളിച്ച് ബന്ധം പുത ുക്കണമെന്ന് നടൻ ജോജു ജോർജ്. ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ പോകനാകാതെ വയനാട്ടിലാണ് ഇപ്പോൾ ജോജു. 19 ദിവസംമ ുമ്പ് വയനാട്ടിൽ ചികിത്സക്കായി എത്തിയതായിരുന്നു ഇദ്ദേഹം.
ഒറ്റക്കെട്ടായി കോവിഡിനെ നേരിടണം. ഈ സമയം കടന്നുപോകാൻ എല്ലാവരെയും സഹായിക്കണമെന്നും ജോജു ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.
കോവിഡ് വ്യാപിക്കുന്നതിന് മുമ്പ് വയനാട്ടിൽ എത്തിയതാണ് ജോജു. പിന്നീട് രാജ്യത്തും കേരളത്തിലും കോവിഡ് പടർന്നുപിടിക്കുകയും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയുമായിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം പുറത്തിറങ്ങിയിട്ടില്ല. സർക്കാർ പറയുന്നതുവരെ ഈ തീരുമാനം അനുസരിക്കും.
സുഹൃത്തുക്കളെയെല്ലാം ഫോണിൽ ബന്ധപ്പെടുന്നുണ്ട്. 19 ദിവസമായി കള്ളുകുടിയോ സിഗരറ്റ് വലിയോ ഒന്നുമില്ല. അങ്ങനെ ഡിപ്രഷനിൽ ഇരിക്കുന്ന മറ്റ് ആളുകളെ സുഹൃത്തുക്കൾ വിഡിയോ കോളോ മറ്റോ ചെയ്ത് പിന്തുണക്കണം. ഇന്ത്യക്ക് പുറത്തുനിന്ന് വന്നവരെ അസുഖത്തിൻെറ പേരിൽ കുറ്റപ്പെടുത്താൻ പാടില്ലെന്നും ജോജു വിഡിയോയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.