ധ്യാൻ ശ്രീനിവാസൻ വിവാഹിതനായി
text_fieldsകണ്ണൂർ: നടന് ശ്രീനിവാസെൻറയും വിമലയുടെയും മകനും പുതുമുഖ നടനുമായ ധ്യാന്‍ ശ്രീനിവാസന് വിവാഹിതനായി. തിരുവനന്തപുരം ആനയറ ആര്‍ടെക് ദീപം അപ്പാര്‍ട്മെൻറില്‍ സെബാസ്റ്റ്യന്‍ ജോര്ജിെൻറയും എലിസബത്തിെൻറയും മകള്‍ അര്‍പ്പിതയാണ് വധു. ഇന്നലെ രാവിലെ 11.45നും 12.15നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ പയ്യാമ്പലം വാസവ ക്ലിഫ് ഹൗസിലായിരുന്നു വിവാഹം.
സംവിധായകരായ സത്യന് അന്തിക്കാട്, ലാല്‍ജോസ്, എഴുത്തുകാരായ എം. മുകുന്ദൻ, സി.വി. ബാലകൃഷ്ണൻ, നിര്‍മാതാവ് പി.വി. ഗംഗാധരന്, ലിബര്‍ട്ടി ബഷീര്‍, നടന്മാരായ അജു വര്‍ഗീസ്, ധീരജ് മാധവന്, മുന്‍മന്ത്രി കെ. സുധാകരൻ, സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, ബി.ജെ.പി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവാഹസല്‍ക്കാരം 10ന് വൈകീട്ട് കൊച്ചിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.