Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅച്​ഛ​െൻറ...

അച്​ഛ​െൻറ ശ്രാദ്ധത്തിന്​ ബലിയിടണം; ദിലീപ്​ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു

text_fields
bookmark_border
dileep-actress-attack
cancel

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ അറസ്​റ്റിലായ ദിലീപ് ജാമ്യത്തിനായി ​ വീണ്ടും അങ്കമാലി കോടതിയിൽ അപേക്ഷ നൽകി. അച്​ഛ​​െൻറ ശ്രാദ്ധത്തിന്​ ബലിയിടാൻ അനുവദിക്കണമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ദിലീപ്​ അപേക്ഷ സമ​ർപ്പിച്ചിരിക്കുന്നത്​. ഇൗ മാസം ആറാം തിയതിയാണ്​ അച്​ഛ​​​െൻറ ശ്രാദ്ധമെന്നാണ്​ ദിലീപ്​ ജാമ്യാപേക്ഷയിൽ  ചൂണ്ടിക്കാട്ടിയിരിക്കുന്നത്​. ജാമ്യാപേക്ഷ കോടതി ഇന്ന്​ തന്നെ പരിഗണിക്കുമെന്നാണ്​ സൂചന.

നേരത്തെ  നടൻ ദിലീപ്  ഹൈകോടതിയിൽ​ സമർപ്പിച്ച രണ്ടാം ജാമ്യഹരജിയും തള്ളിയിരുന്നു. ആദ്യ ജാമ്യഹരജി പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന സാഹചര്യത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിലയിരുത്തിയാണ്​ സിംഗിൾ ബെഞ്ച് രണ്ടാം തവണയും​ ഹരജി തള്ളിയത്​. 

നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പി​െച്ചന്ന പ്രതികളായ അഭിഭാഷകരുടെ ​​  മൊഴി വിശ്വസനീയമല്ലെന്നും ഇവ കണ്ടെത്താൻ അന്വേഷണം തുടര​ുകയാണെന്നുമുള്ള പ്രോസിക്യൂഷൻ വാദവും കോടതി  കണക്കിലെടുത്തായിരുന്നു നടപടി. ഇതിന്​ പിന്നാലെയാണ്​ ജാമ്യാപേക്ഷയുമായി ദിലീപ്​ വീണ്ടും അങ്കമാലി മജിസ്​ട്രേറ്റ്​ കോടതിയെ സമീപിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesactress attack casemalayalam newsbail applicationActor Dileep
News Summary - Dileep Bail application submit-Movies
Next Story