Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 5:54 AM IST Updated On
date_range 4 Aug 2017 5:54 AM ISTമഞ്ജുവിന് മുമ്പ് ദിലീപ് വിവാഹം ചെയ്തിരുന്നതായി അഭ്യൂഹം
text_fieldsbookmark_border
അങ്കമാലി: മഞ്ജുവാര്യർക്ക് മുമ്പ് നടൻ ദിലീപ് ബന്ധുവായ യുവതിയെ വിവാഹം ചെയ്തിരുന്നതായി അഭ്യൂഹം. സിനിമയിൽ സജീവമാകുന്നതിന് മുമ്പ് അകന്ന ബന്ധുവായ യുവതിയെ രജിസ്റ്റർ വിവാഹം ചെയ്തിരുെന്നന്നാണ് റിപ്പോർട്ട്. ദിലീപ് ശ്രദ്ധിക്കപ്പെടുന്ന നടനായി ഉയരുകയും സാമ്പത്തികശേഷി വർധിക്കുകയും ചെയ്തതോടെ ഇവരെ ഒഴിവാക്കുകയായിരുന്നത്രെ.
അഭ്യൂഹങ്ങൾ പരന്നതോടെ രജിസ്റ്റർ വിവരങ്ങൾ അറിയാൻ വ്യാഴാഴ്ച രാവിലെ മുതൽ മാധ്യമങ്ങൾ രജിസ്റ്റർ ഓഫിസുകളിലെത്തി. ചെങ്ങമനാട് സബ് രജിസ്ട്രാർ ഒാഫിസില്‍ മാധ്യമപ്പട എത്തിയതോടെ 1982 മുതല്‍ 1998 വരെയുള്ള വിവാഹ രജിസ്റ്റര്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും ദിലീപിെൻറ വിവാഹം കെണ്ടത്താനായില്ല. 2000ത്തിനുശേഷം സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹങ്ങളാണ് നടന്നിട്ടുള്ളത്. ഈ ആവശ്യമുന്നയിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധനെക്കത്തിയിട്ടില്ലെന്ന് ചെങ്ങമനാട് സബ് രജിസ്ട്രാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മിമിക്രി താരം അബിയുടെ മൊഴിയെടുത്തതിൽനിന്നാണ് ആദ്യവിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞതെന്നാണ് പ്രചാരണം. എന്നാൽ, താൻ ഇത്തരത്തിൽ ഒരു വിവാഹത്തിൽ ഒരു തരത്തിലും ഭാഗഭാക്കായിട്ടില്ലെന്ന് അബി വ്യക്തമാക്കി.
എന്നാൽ, കേസന്വേഷണത്തിെൻറ നിർണായകഘട്ടത്തിൽ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തുന്ന പ്രചാരണമാണോ ഇതെന്നും സംശയമുണ്ട്. ആലുവ വി.ഐ.പി റോഡില്‍ ‘പത്മ സരോവരം’ വീട്ടില്‍ ഗോപാലകൃഷ്ണന് എന്ന ദിലീപ് 1998 ഒക്ടോബര്‍ 20ന് ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് മഞ്ജുവാര്യരെ വിവാഹം ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story