Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനിരപരാധിത്വം...

നിരപരാധിത്വം തെളിയുന്നത്​ വരെ സംഘടനയിലേക്കില്ല; അമ്മക്ക്​ ദിലീപി​െൻറ കത്ത്​

text_fields
bookmark_border
നിരപരാധിത്വം തെളിയുന്നത്​ വരെ സംഘടനയിലേക്കില്ല; അമ്മക്ക്​ ദിലീപി​െൻറ കത്ത്​
cancel

കൊച്ചി: ത​​​​െൻറ നിരപരാധിത്വം തെളിയുന്നത് ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്ന്​ നടൻ ദിലീപ്​. അമ്മ സംഘടനക്ക്​ അയച്ച കത്തിലാണ്​ ദിലീപ്​ ഇക്കാര്യം പറയുന്നത്​. എ​​​​െൻറ വിശദീകരണം കേൾക്കാതെ എന്നെ പുറത്താക്കിയ അവൈലബിൾ എക്​സിക്യൂട്ടീവി​​​​െൻറ മുൻതീരുമാനം നിലനിൽക്കുന്നതല്ല എന്ന വിവരം താനും മാധ്യമങ്ങളിലൂടെയാണ്​ അറിഞ്ഞത്​. എന്നാൽ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും,ജനങ്ങൾക്കും മുന്നിൽ നിരപരാധിത്വം തെളിയിക്കും വരെ ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ആഗ്രഹിക്കുന്നില്ലെന്നും കത്തിൽ ദിലീപ്​ പറയുന്നു. 

കത്തി​​​​െൻറ പൂർണ്ണരൂപം

ഞാൻ അമ്മയ്ക്കയച്ച കത്തി​​​െൻറ പൂർണ്ണരൂപം ചുവടെ.

ജനറൽ സെക്രട്ടറി അമ്മ
തിരുവനന്തപുരം

സർ,
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ്‌ നൽകാതെയും,എ​​​​െൻറ വിശദീകരണം കേൾക്കാതെയും എടുത്ത അവയ്‌ലബിൾ എക്സിക്യൂട്ടീവി​​​​െൻറ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി അതിൽ അമ്മ ഭാരവാഹികൾക്കും,സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.

എന്നാൽ ഞാൻ മനസ്സാ വാചാ അറിയാത്തൊരു കേസ്സി​​​​െൻറ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും,ജനങ്ങൾക്കും മുന്നിൽ എ​​​​െൻറ നിരപരാധിത്വം തെളിയിക്കുo വരെ ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുമ്പ്​ ഇത് ഞാൻ സൂചിപ്പിച്ചിരുന്നതാണ്. മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എ​​​​െൻറ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ട്
ദിലീപ്
28/06/18
ആലുവ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammamalayalam newsmovie newsamma controversyActor Dileep
News Summary - dileep letter to amma-movie news
Next Story