കലാഭവൻ മണിയുടെ മരണം: അന്വേഷണം ദിലീപിലേക്കും
text_fields
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെതിരെ കൂടുതൽ അന്വേഷണത്തിന് വഴിയൊരുങ്ങുന്നു. സിനിമ മേഖലയിൽ അടുത്തിടെയുണ്ടായ ചില സുപ്രധാന സംഭവങ്ങളിൽ ദിലീപിെൻറ പങ്ക് സംബന്ധിച്ച ആരോപണങ്ങളും തെളിവുകളും പുറത്തുവന്ന സാഹചര്യത്തിലാണിത്. കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് പുതിയ ആരോപണങ്ങളുമായി സംവിധായകൻ ബൈജു കൊട്ടാരക്കര രംഗത്തുവന്നതോടെ മരണത്തെക്കുറിച്ച സി.ബി.െഎ അന്വേഷണം ദിലീപിലേക്കും നീളുകയാണ്. മണിയുടെ മരണത്തിൽ ഭൂമാഫിയയുടെ പങ്ക് അന്വേഷിക്കണമെന്ന് സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനും ആവശ്യപ്പെട്ടിട്ടുണ്ട്.
മണിയുടെ ദുരൂഹ മരണത്തിൽ ദിലീപിെൻറ പങ്കിന് തെൻറ പക്കൽ തെളിവുണ്ടെന്നാണ് ബൈജുവിെൻറ അവകാശവാദം. റിയൽ എസ്റ്റേറ്റ് ഇടപാടിനെച്ചൊല്ലി ദിലീപും മണിയും തമ്മിൽ തർക്കമുണ്ടായിരുന്നെന്നും ഇക്കാര്യം തെളിയിക്കാമെന്നും കോഴിക്കോട് സ്വദേശിയായ യുവതി ഫോണിൽ തന്നോട് പറഞ്ഞതായും ബൈജു വെളിപ്പെടുത്തി. തുടർന്ന്, ബൈജുവിനെ വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സി.ബി.െഎ ഒാഫിസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. കൂടുതൽ വിവരങ്ങളും ഫോൺ രേഖകളടക്കം തെളിവുകളും അദ്ദേഹം സി.ബി.െഎക്ക് കൈമാറിയിട്ടുണ്ട്. മണിയുടെ മരണത്തെക്കുറിച്ച സി.ബി.െഎ അന്വേഷണം ഇനി ഇക്കാര്യങ്ങളിൽക്കൂടി കേന്ദ്രീകരിച്ചാകും.
മണിയുടെ മരണത്തിന് പിന്നിൽ ക്വേട്ടഷനാണെന്ന് നേരത്തേതന്നെ സംശയമുണ്ടായിരുന്നെന്നും ബൈജുവിെൻറ വെളിപ്പെടുത്തലോടെ അത് ബലപ്പെെട്ടന്നും രാമകൃഷ്ണൻ പറഞ്ഞു. ഭൂമി ഇടപാടുകൾക്ക് മണിയുടെ മരണവുമായുള്ള ബന്ധത്തെക്കുറിച്ച് കുടുംബാംഗങ്ങൾ സംശയം ഉന്നയിച്ചെങ്കിലും പൊലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല. പുതിയ സാഹചര്യത്തിൽ ഇക്കാര്യങ്ങൾകൂടി പരിശോധിക്കണമെന്ന് രാമകൃഷ്ണൻ സി.ബി.െഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തെൻറ സഹോദരെൻറ മരണത്തിന് പിന്നിൽ ദിലീപാണെന്ന് ആരോടും പരാതി പറഞ്ഞിട്ടില്ലെന്ന് ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു. തെൻറ പേരിൽ വരുന്ന വാർത്തകൾ ശരിയല്ല. ബൈജു കൊട്ടാരക്കര പറഞ്ഞ കാര്യങ്ങൾ സി.ബി.ഐയുടെ ശ്രദ്ധയിൽപെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് രാമകൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു.മണിയുടെ മരണശേഷം ഒരു തവണ മാത്രമാണ് ഉറ്റ സുഹൃത്തായിരുന്ന ദിലീപ് വീട്ടിൽ വന്നതെന്നും കുടുംബാംഗങ്ങൾ പറയുന്നു. മണിയുടേത് സ്വാഭാവിക മരണമാണോ കൊലപാതകമാണോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടയിലാണ് ദിലീപുമായുള്ള ഭൂമി ഇടപാടുകൾക്ക് മണിയുടെ മരണവുമായി ബന്ധമുണ്ടോ എന്ന സംശയം ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.