പുറത്താക്കാത്തയാളെ എന്തിന് തിരിച്ചെടുക്കണം; വനിത കൂട്ടായ്മക്ക് മറുപടിയുമായി ദിലീപ് ഒാൺലൈൻ
text_fieldsദിലീപിനെ അമ്മയിൽ തിരിച്ചെടുത്തത് സംബന്ധിച്ച് മലയാള സിനിമലോകത്ത് ഉണ്ടായ വിവാദത്തിന് ഇനിയും അറുതിയായിട്ടില്ല. ദിലീപിനെ തിരിച്ചെടുത്ത അമ്മ സംഘടനയുടെ തീരുമാനത്തിനെതിരെ വുമൺ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തിയതോടെയാണ് രംഗം ചൂടുപിടിച്ചത്. ഇപ്പോഴിതാ ദിലീപിെൻറ തിരിച്ചവരവിൽ വനിത കൂടായ്മക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിെൻറ ആരാധക സംഘം.
ദിലീപ് ഒാൺലൈൻ എന്ന ഫേസ്ബുക്ക് പേജിലുടെയാണ് സംഭവത്തിൽ ആരാധക സംഘടന പ്രതികരണമറിയിച്ചിരിക്കുന്നത്. ദിലീപിനെ പുറത്താക്കിയ അമ്മയുടെ അവയ്‌ലബിൾ എക്സിക്യൂട്ടീവ് യോഗ തീരുമാനം നിലനിൽക്കുന്നതല്ല എന്ന അമ്മയുടെ ജനറൽ ബോഡി തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതിെൻറ അർത്ഥം ദിലീപിനെ അമ്മ സംഘടന പുറത്താക്കിയിട്ടില്ല എന്നാണ്. പുറത്താക്കാത്ത ഒരാളെ എന്തിനു തിരിച്ചെടുക്കണം എന്ന് ചിന്തിക്കാനുള്ള കഴിവ് നിങ്ങൾക്ക് ഇല്ല എന്ന് ഞങ്ങൾ കരുതുന്നില്ലെന്നാണ് വുമൺ ഇൻ സിനിമ കളക്ടീവിന് ദിലീപ് ഒാൺലൈൻ നൽകിയിരിക്കുന്ന മറുപടി.
ദിലീപ് ഒാൺലൈനിെൻറ കുറിപ്പിെൻറ പൂർണ്ണ രൂപം
മാധ്യമങ്ങളെ, ഫെമിനിച്ചികളെ,
അമ്മയിൽ നിന്നും പുറത്താക്കിയ അവയ്‌ലബിൾ എക്സ്ക്യൂട്ടീവ് തീരുമാനം നിലനിൽക്കുന്നതല്ല എന്ന് അമ്മയുടെ ജനറൽ ബോഡി തീരുമാനമെടുത്തീട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം ദിലീപിനെ അമ്മ എന്ന സംഘടന പുറത്താക്കിയിട്ടില്ല എന്നാണു. പുറത്താക്കാത്ത ഒരാളെ എന്തിനു തിരിച്ചെടുക്കണം എന്ന് ചിന്തിക്കാനുള്ള കഴിവ് നിങ്ങൾക്ക് ഇല്ല എന്ന് ഞങ്ങൾ കരുതുന്നില്ല. നിങ്ങൾക്ക് ദിലീപിനെ എങ്ങിനെയും തകർക്കണം എന്ന അജണ്ട മാത്രമെയുള്ളൂ എന്ന് നിങ്ങൾ നടത്തുന്ന ചർച്ചകളിൽ നിന്നും, സോഷ്യൽമീഡിയാ പോസ്റ്റുകളിൽ നിന്നും മനസ്സിലാക്കാൻ മാത്രം കഴിവില്ലാത്തവരല്ല മലയാളികൾ.
ദിലീപിനെ പുറത്താക്കിയ വാർത്ത ചർച്ച ചെയ്ത് ആഘോഷം ആക്കിയതിന്റെ നാണക്കേട് മാധ്യമങ്ങൾക്ക് മാത്രമല്ല,ദിലീപിനെ പുറത്താക്കാൻ പണിയെടുത്ത "സഹപ്രവർത്തകർക്കും" ഉണ്ടായിരിക്കുമല്ലൊ? അമ്മപോലൊരു സ്വകാര്യ സംഘടനയ്ക്ക് അവരുടെ ബയലോ പ്രകാരം ഒരു തീരുമാനം എടുക്കാനുള്ള അവകാശം പോലും കൊടുക്കാതെ അവഹേളിക്കുന്നവരൊക്കെയാണു, ജനാധിപത്യത്തിനും, സ്ത്രീ സമത്വത്തിനുമൊക്കെ വേണ്ടി മുറവിളികൂട്ടുന്നതെന്നോർക്കുമ്പോൾ ഒരു റിലാക്സേഷനുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.