ദിലീപിന് ജാമ്യമില്ല; രണ്ടു ദിവസം പൊലീസ് കസ്റ്റഡിയിൽ
text_fieldsഅങ്കമാലി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിനെ കോടതി രണ്ടുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി പ്രതിയെ മൂന്നുദിവസം കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ടാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ നൽകിയത്. എന്നാൽ, വെള്ളിയാഴ്ച രാവിലെ 11 വരെ മാത്രമേ കോടതി കസ്റ്റഡി അനുവദിച്ചുള്ളൂ. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം തുടർന്നും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ദിലീപിെൻറ ജാമ്യാപേക്ഷയിൽ കസ്റ്റഡി കാലാവധിക്ക് ശേഷം കോടതി വിധി പറയും. വിവിധ സ്ഥലങ്ങളിൽ ദിലീപുമായി തെളിവെടുപ്പ് ബുനാഴ്ചതന്നെ ആരംഭിച്ചു.
രാവിലെ 10.30ഒാടെയാണ് ആലുവ പൊലീസ് ക്ലബിൽനിന്ന് അഞ്ച് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചത്. കസ്റ്റഡി അപേക്ഷയാണ് ആദ്യം പരിഗണിച്ചത്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. കെ. രാംകുമാർ ഹാജരായി. കൂടുതൽ ചോദ്യംചെയ്യലും വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പും ആവശ്യമായതിനാൽ മൂന്നുദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിെൻറ ആവശ്യം.
ജാമ്യാപേക്ഷയിലെ പ്രാഥമിക വാദത്തിനിടെ റിമാൻഡ് റിപ്പോർട്ടിനെ ശക്തമായി എതിർത്ത അഭിഭാഷകൻ, ദിലീപ് ഗുഢാലോചന നടത്തിയതിന് തെളിവില്ലെന്നും പൊലീസിെൻറ കണ്ടെത്തലുകൾ സിനിമക്കഥകേളക്കാൾ വെല്ലുന്ന തിരക്കഥകളാണെന്നും അവകാശപ്പെട്ടു. റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് രേഖപ്പെടുത്തിയ 19 തെളിവുകളിൽ ഏഴെണ്ണത്തെയും പ്രതിഭാഗം എതിർത്തു. ദിലീപ് നൽകിയ പരാതിയിലെ കാര്യങ്ങളാണ് തെളിവുകളായി നിരത്തിയെതന്നും അന്വേഷണത്തോട് ദിലീപ് പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ വാദിച്ചു. ഇക്കാര്യങ്ങൾ വ്യാഴാഴ്ച സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി നിർദേശിച്ചു. കസ്റ്റഡിയിൽ വിട്ടതിനാൽ പ്രാഥമിക വാദം മാത്രമാണ് നടന്നത്. ജാമ്യാപേക്ഷക്കെതിരായ അഡീഷനൽ പബ്ലിക് േപ്രാസിക്യൂട്ടറുടെ വാദം വ്യാഴാഴ്ച കേൾക്കും.
അങ്കമാലിയിൽനിന്ന് തിരിച്ച് ആലുവ പൊലീസ് ക്ലബിലെത്തിച്ച ദിലീപിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. ഉച്ചകഴിഞ്ഞാണ് തെളിവെടുപ്പിന് തൊടുപുഴയിലേക്ക് കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.