Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅമ്മയിൽ നിന്നും...

അമ്മയിൽ നിന്നും പുറത്താക്കിയതല്ല; ​രാജിവെച്ചതാണെന്ന്​ ദിലീപ്​

text_fields
bookmark_border
dileep-letter
cancel

കൊച്ചി: അമ്മ സംഘടനയിൽ നിന്നും തന്നെ പുറത്താക്കിയതാണെന്ന മോഹൻലാലി​​​​െൻറ പ്രസ്​താവന തള്ളി നടൻ ദിലീപ്​. തന്നെ പുറത്താക്കിയ​തല്ലെന്നും രാജിവെച്ചതാണെന്നും ദിലീപ്​ ഫേസ്​ബുക്കിൽ രാജിക്കത്ത്​ പങ്കുവെച്ച്​ കൊണ്ട്​ അറിയിച്ചു. ത​​​​െൻറ പേര്​ പറഞ്ഞ്​ സംഘടനയെ തകർക്കാൻ ചിലർ ശ്രമിക്കുന്നതായും വിവാദങ്ങൾ അവസാനിപ്പിക്കാനാണ്​ ത​​​​െൻറ രാജിയെന്നും ദിലീപ്​ വ്യക്​തമാക്കി.

അമ്മയുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത്‌ പുറത്ത്‌ വിടാത്തതുകൊണ്ടാണു ഇപ്പോൾ പുറത്തുവിടുന്നത്‌. അമ്മയുടെ ബൈലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്‌. പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടിയാണ്​ രാജി. മോഹൻലാലുമായി വിശദമായ ചർച്ചകൾക്ക്‌ ശേഷമാണു രാജികത്ത്‌ നൽകിയതെന്നും ദിലീപ്​ ഫേസ്​ബുക്കിൽ കുറിച്ചു.

എന്നാൽ കൊച്ചിയിൽ നടന്ന അമ്മയുടെ എക്​സിക്യൂട്ടീവ്​ യോഗത്തിന്​ ശേഷം അമ്മയുടെ ഭാരവാഹികൾ മാധ്യമപ്രവർത്തകരോട്​ പറഞ്ഞത്​ മറ്റൊന്നായിരുന്നു. ഡബ്ല്യൂ.സി.സിയുടെ ആവശ്യപ്രകാരം ദിലീപിനോട്​ അമ്മയിൽ നിന്നും രാജിവെക്കാനാവ​ശ്യപ്പെടുകയായിരുന്നുവെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammamalayalam newswccmovie newsdileep resignationActor Dileep
News Summary - dileep resignation letter published-movie news
Next Story