അഭിഭാഷകനെ മാറ്റി; ജാമ്യം തേടി ദിലീപ് വീണ്ടും ഹൈകോടതിയിൽ
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് പുതിയ അഭിഭാഷകനെ വക്കാലത്ത് ഏൽപിച്ചു. ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ളയാണ് ഇനി കോടതിയിൽ ഹാജരാകുക. അഡ്വ. രാംകുമാറാണ് ഇതുവരെ ദിലീപിന് വേണ്ടി ഹാജരായിരുന്നത്.
രാമൻപിള്ള വഴി ദിലീപ് അടുത്തയാഴ്ച ഹൈകോടതിയിൽ പുതിയ ജാമ്യ ഹരജി നൽകിയേക്കും. സ്ത്രീപീഡന കേസുകളിൽ സുപ്രീംകോടതി നിലപാട് പ്രതികൾക്ക് അനുകൂലമല്ലെന്ന നിഗമനത്തെ തുടർന്നാണ് സുപ്രീംകോടതിയിൽ പോകാെത വീണ്ടും ഹൈകോടതിയെതന്നെ സമീപിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് അറിയുന്നു.
നിലവിലെ സാഹചര്യത്തിൽ ജാമ്യത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പ്രതിഭാഗം. പ്രധാന തെളിവായ മൊബൈൽ ഫോൺ കണ്ടെത്തിയിട്ടില്ല, ദിലീപിെൻറ മാനേജർ അപ്പുണ്ണി ഒളിവിലാണ് എന്നിവയായിരുന്നു ജാമ്യം നിഷേധിക്കാനുണ്ടായ പ്രധാന കാരണം. മൊബൈൽ ഫോൺ നശിപ്പിച്ചതായി വിവരം ലഭിച്ചതിനാലും അപ്പുണ്ണി മൊഴി നൽകാനെത്തിയതിനാലും ഇൗ കാരണങ്ങൾ അപ്രസക്തമായി.
ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാൻ കേസ് ഡയറിയിലെ ഉള്ളടക്കവും സ്വാധീനിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടലുമായിരിക്കും പൊലീസിന് മുന്നിലുള്ള വഴി. പുതിയ തെളിവുകളും നിർണായക മൊഴികളും ഇതിനായി ഉപയോഗപ്പെടുത്തും. അതേസമയം വരുംദിവസങ്ങളിൽ കൂടുതൽ മൊഴിയെടുക്കലുകൾക്കും അറസ്റ്റിനും സാധ്യതയുണ്ടെന്ന സൂചനയാണ് പൊലീസ് വൃത്തങ്ങളിൽനിന്ന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.