മലയാള സിനിമ മാറ്റത്തിെൻറ പാതയില്‍ - ദിലീഷ് പോത്തന്
text_fieldsകുവൈത്ത്: പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ ദിലീഷ് പോത്തനുമായി സിനിമ സർക്കിൾ കുവൈത്ത് മുഖാമുഖം സംഘടിപ്പിച്ചു. മലയാള സിനിമ മാറ്റത്തിെൻറ പാതയിലാണെന്നും പ്രേക്ഷകർ പുതിയ മാറ്റങ്ങളെ സ്വീകരിക്കുന്നത് പ്രതീക്ഷകൾക്കും അപ്പുറത്താണെന്നും ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയുടെ വിജയത്തെ ആ രീതിയിലാണ് കാണുന്നതെന്നും ദിലീഷ് പോത്തൻ അഭിപ്രായപ്പെട്ടു. പുതിയ പരീക്ഷണങ്ങൾക്കും ആഖ്യാനങ്ങൾക്കും പുതിയ തലമുറയിലെ സിനിമ പ്രവർത്തകർ മുന്നിട്ടിറങ്ങുന്നത് വളരെ പ്രകടമാണ്.
എഴുതി തയാറാക്കിയ സമ്പൂർണ തിരക്കഥ എന്നതിനപ്പുറം അഭിനേതാവിെൻറ സ്വഭാവസവിശേഷതകളിലേക്ക് സന്നിവേശിപ്പിക്കാനാവുന്ന കഥാപാത്രങ്ങളെ ഉണ്ടാക്കിയെടുത്ത് പ്രധാന പ്രമേയത്തിലേക്ക് ഇണക്കിച്ചേർക്കാനാണ് ശ്രമിച്ചിട്ടുള്ളത്. പരമാവധി സ്വാതന്ത്ര്യം അഭിനേതാവിന് നൽകുന്നത് അഭിനേതാവെന്ന നിലയിൽ സ്വന്തം അനുഭവത്തിെൻറ പശ്ചാത്തലത്തിലാണ്. സിനിമ സർക്കിൾ പോലുള്ള സംരംഭങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സിനിമ മലയാളത്തിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കുവൈത്തിൽ സ്വകാര്യ സന്ദർശനത്തിനിടയിലാണ് സിനിമ സർക്കിൾ പരിപാടിയിൽ പങ്കെടുത്തത്. സിനിമ സർക്കിൾ കൺവീനർ മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ഷിബു ഫിലിപ്പ് ഏകോപനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.