ജനപ്രിയസംവിധായകൻ ഇനി ഒാർമയിൽ
text_fieldsചെന്നൈ: മലയാളസിനിമയുടെ തലവര മാറ്റിയെഴുതിയ ജനപ്രിയ സംവിധായകൻ െഎ.വി. ശശിക്ക് കേരളത്തിൽ നിന്നെത്തിയ സഹപ്രവർത്തകരുെട സാന്നിധ്യത്തിൽ ചെന്നൈയിൽ വിട നൽകി. സിനിമയുടെ മായാപ്രപഞ്ചത്തിലേക്ക് കൈപിടിച്ചുയർത്തപ്പെട്ടവരും കണ്ടുനിന്ന് പഠിച്ചവരുമായ വൻനിര ഗുരുനാഥന് പ്രണാമമർപ്പിക്കാൻ ഒത്തുകൂടി. കേരളത്തിൽ നിന്ന് മുതിർന്നസിനിമപ്രവർത്തകരടക്കം ആദരാഞ്ജലി അർപ്പിക്കാൻ ചെന്നൈ വടപളനി സാലിഗ്രാമിലെ വീട്ടിലെത്തി. േനരേത്ത നിശ്ചയിച്ചതിലും മുക്കാൽ മണിക്കൂർ മുമ്പ് ബുധനാഴ്ച വൈകീട്ട് 5.15 ഒാടെ പൊരൂർ വൈദ്യുതിശ്മശാനത്തിലായിരുന്നു സംസ്കാരം.
നാലുമണിയോടെ വീട്ടിൽനിന്ന് െഎ.വി. ശശിയുടെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് പുറപ്പെട്ടു. മകൻ അനിയാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. രാമച്ചം വെച്ച് കർപ്പൂരം കത്തിച്ചതിനുശേഷമാണ് മൃതദേഹം വൈദ്യുതിശ്മശാനത്തിലേക്ക് എടുത്തത്. ഉച്ചക്ക് 12ന് മകൾ അനുവും ഭർത്താവ് മിലൻ നായരും കൊച്ചുമകൻ ആരവും അടങ്ങുന്ന കുടുംബം ആസ്ട്രേലിയയിൽ നിന്നെത്തി. തുടർന്നാണ് സംസ്കാരചടങ്ങുകൾ നേരേത്തയാക്കാൻ തീരുമാനിച്ചത്.
കേരളത്തിൽ നിന്ന് നിരവധി സിനിമപ്രവർത്തകരാണ് ചെന്നൈയിലേക്ക് ഒഴുകിയത്. തമിഴ്സിനിമാേലാകവും അേന്ത്യാപചാരം അർപ്പിക്കാൻ എത്തി. മമ്മൂട്ടി, സുരേഷ്ഗോപി, സിദ്ധീഖ്, റഹ്മാൻ, വിനീത്, പ്രതാപ് പോത്തൻ, അശോകൻ, വിജയകുമാർ, സുരേഷ്കുമാർ, സംവിധായകരായ സിബി മലയിൽ, ലെനിൻ രാജേന്ദ്രൻ, കമൽ, വി.എം. വിനു, രഞ്ജിത്ത്, എം. പത്മകുമാർ, നിർമാതാവ് പി.വി. ഗംഗാധരൻ, ലിബർട്ടി ബഷീർ, നടിമാരായ ഷീല, മേനക, രേവതി, അംബിക, ചിത്ര, ഗായികമാരായ കെ.എസ്. ചിത്ര, സുജാത, സംഗീതസംവിധായകൻ ഒൗസേപ്പച്ചൻ, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, മുതിർന്ന കാമറാമാൻ മധു അമ്പാട്ട് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. നടിയും കോൺഗ്രസ് വക്താവുമായ ഖുഷ്ബു രാവിലെ വീട്ടിലെത്തി സീമയെയും മകൻ അനിയെയും ആശ്വസിപ്പിച്ചു. മലയാള സിനിമാപ്രവർത്തകരുടെ വിവിധ സംഘടനകൾക്ക് വേണ്ടിയും ചെന്നൈയിലെ മലയാളിസംഘടനകൾക്ക് വേണ്ടിയും റീത്ത് സമർപ്പിച്ചു. ‘അമ്മ’ക്ക് വേണ്ടി നടൻ റിയാസ്ഖാനാണ് റീത്ത് സമർപ്പിച്ചത്. വില്ലിവാക്കം എം.എൽ.എ വി.എൻ. രവി അന്ത്യോപചാരം അർപ്പിച്ചു. മദിരാശി കേരള സമാജം ചെയർമാൻ ടി. അനന്തൻ, ജന.സെക്രട്ടറി പി.കെ. ബാലകൃഷ്ണൻ, ട്രഷറർ കെ.കെ. ശശിധരൻ തുടങ്ങിയവർ റീത്ത് സമർപ്പിച്ചു.
സിനിമക്കായി സ്വയം സമർപ്പിച്ചതാണ് െഎ.വി. ശശിയുടെ ജീവിതമെന്നും പുതിയകാലത്തും പ്രസക്തിയുള്ള സംവിധായകനായിരുന്നു അദ്ദേഹമെന്നും സുരേഷ് ഗോപി എം.പി പറഞ്ഞു. കരൾരോഗത്തിന് ചികിത്സയിലായിരുന്ന െഎ.വി. ശശി ചൊവ്വാഴ്ച രാവിലെ 10.30ന് ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.