സച്ചി ഇനി ഓർമയുടെ അഭ്രപാളികളിൽ
text_fieldsകൊച്ചി: തീരാനോവിൽനിന്ന് ഉതിരുന്ന കണ്ണീരുപോലെ പുറത്ത് മഴ ചിണുങ്ങിയും വിതുമ്പിയും പെരുമഴയായും ഇടക്കിടെ താളം മാറി പെയ്തുകൊണ്ടിരുന്നു. അന്നേരം അത്രമേൽ വേഗത്തിൽ ജീവിതത്തിൽനിന്ന് നടന്നുമറഞ്ഞ പ്രിയ സുഹൃത്തിനെയോർത്ത് മലയാള സിനിമയും വിതുമ്പുകയായിരുന്നു. കുറഞ്ഞ കാലംകൊണ്ട് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി എന്ന സച്ചിദാനന്ദന് സിനിമലോകം വിടനൽകിയത് തേങ്ങലോടെയാണ്.
താരങ്ങളും സംവിധായകരുമുൾെപ്പടെ നിരവധി പ്രമുഖർ അന്ത്യയാത്രയാക്കാൻ എത്തി. പൊതുദർശനത്തിനിടയിലും അന്ത്യോപചാര ചടങ്ങിലും സുഹൃത്തുക്കളുൾെപ്പടെ വിങ്ങിപ്പൊട്ടുകയായിരുന്നു. ഭാര്യ സിജിയും ബന്ധുക്കളും മൃതദേഹത്തിനരികിൽ പൊട്ടിക്കരഞ്ഞ് നിൽക്കുന്ന കാഴ്ച ഏവരെയും വേദനിപ്പിക്കുന്നതായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഹൈകോടതിയിലെ അഡ്വക്കറ്റ്സ് അസോസിയേഷൻ ചേംബർ ഹാളിലും 10.30ന് തമ്മനത്തെ വസതിയിലുമായിരുന്നു പൊതുദർശനം. വൈകീട്ട് മൂന്നരയോടെ രവിപുരത്തെ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി.
രാവിലത്തെ പൊതുദർശനത്തിനിടെ സച്ചിയുടെ ഹിറ്റ് സിനിമകളിലെ നായകനായ നടൻ പൃഥ്വിരാജ് മൃതദേഹത്തിനരികിൽ ഏറെനേരം നെടുവീർപ്പോടെ നിന്നു. സഹോദരെൻറ മകനാണ് ചിതക്ക് തീകൊളുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.