മൊബൈലിൽ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കരുത്, കഠിനാധ്വാനം മനസിലാക്കൂ -വൈശാഖ്
text_fieldsകാടും മലയും താണ്ടി കിലോമീറ്ററുകളോളം നടന്നുപോയിയാണ് ഓരോ ദിവസത്തേയും ഷൂട്ടിങ്ങ് പൂർത്തീകരിച്ചിരുന്നതെന്ന് പുലിമുരുകൻ സംവിധായകൻ വൈശാഖ്. കുറേ പേരുടെ കഠിനാദ്ധ്വാനം ഒരു സിനിമയായി തീയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ അതിലെ പ്രസക്തഭാഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യുന്നത് തികച്ചും വേദനാജനകമായ പ്രവൃത്തിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ദയവായി അത്തരം ക്ലിപ്പിംഗ്‌സുകൾ ഷെയർ ചെയ്യാതിരിക്കുക. ചിത്രം പൂർണമായി തീയറ്ററിൽ ഇരുന്നു തന്നെ ആസ്വദിക്കുക. ഇതൊരു അപേക്ഷയായി കണ്ട് എല്ലാവരും ദയവായി സഹകരിക്കണമെന്നും വൈശാഖ് അഭ്യർഥിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
പ്രിയരേ, ഇത് ഏറെ വേദനിപ്പിക്കുന്നു....
കാടും മലയും താണ്ടി കിലോമീറ്ററുകളോളം നടന്നുപോയിയാണ് ഓരോ ദിവസത്തേയും ഷൂട്ടിങ്ങ് പൂർത്തീകരിച്ചിരുന്നത്. എല്ലാവരും അവരാൽ കഴിയുന്നതെല്ലാം തോളിലേറ്റിയാണ് ആ ദൂരങ്ങളെല്ലാം താണ്ടിയത്. എല്ലാവർക്കും ഉള്ളിൽ 'പുലിമുരുകൻ' എന്ന സ്വപ്നം യാഥാർഥ്യമാകുന്ന ദിനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അത്രയധികം പേരുടെ കഠിനാദ്ധ്വാനം ഒരു സിനിമയായി തീയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ അതിലെ പ്രസക്തഭാഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യുന്നത് തികച്ചും വേദനാജനകമായ പ്രവൃത്തിയാണ്. നിങ്ങളുടെ ആവേശം മനസ്സിലാക്കാവുന്നതാണ്.പക്ഷേ ഓരോ രംഗത്തിനും വേണ്ടി ഒട്ടനവധി പേർ ഒഴുക്കിയ വിയർപ്പുതുള്ളികൾ ഏറെയാണ്. ദയവായി അത്തരം ക്ലിപ്പിംഗ്‌സുകൾ ഷെയർ ചെയ്യാതിരിക്കുക. ചിത്രം പൂർണമായി തീയറ്ററിൽ ഇരുന്നു തന്നെ ആസ്വദിക്കുക.ഇതൊരു അപേക്ഷയായി കണ്ട് എല്ലാവരും ദയവായി സഹകരിക്കുക
സ്നേഹപൂർവം
വൈശാഖ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.