ലൂക്കക്ക് വേണ്ടി ഒരുക്കിയത് ഭീമൻ ഡ്രീം ക്യാച്ചർ
text_fieldsലോകത്തിലെ ഏറ്റവും വലിയ ‘ഡ്രീം ക്യാച്ചർ’ ഒരുക്കി ചരിത്രം സൃഷ്ടിച്ച് മലയാളി കലാകാരന്മാർ. ടോവിനോ നായകനാകുന്ന ‘ ലൂക്ക’ എന്ന ചിത്രത്തിനായി ചലച്ചിത്ര നിർമ്മാതാക്കളായ സ്റ്റോറീസ് & തോട്ട്സ് പ്രൊഡക്ഷൻസും കലാകാരൻമാരുടെ കൂട്ട ായ്മയായ ‘കക്കാ ആർട്ടിസാൻസും’ ചേര്‍ന്നാണ് ഡ്രീം ക്യാച്ചർ ഒരുക്കിയിരികുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ ഒരുങ്ങു ന്ന ഭീമൻ ഡ്രീം ക്യാച്ചർ ഗിന്നസ് റെക്കോർഡിൽ ഇടം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്.
സമീപകാലത്ത് വളരെയധികം പ്രചാരം ലഭിച്ച റെഡ് ഇന്ത്യൻ കരകൗശല വസ്തുവാണ് ഡ്രീം ക്യാച്ചർ. മൃദുൽ ജോർജും അരുൺ ബോസും ചേർന്ന് എഴുതി, അരുൺ ബോസ് ഒരുക്കുന്ന ‘ലൂക്ക’ എന്ന ചിത്രത്തിനായാണ് ഈ ഡ്രീം ക്യാച്ചർ നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ കലാസംവിധായകനായ അനീസ് നാടോടിയുടെ നേതൃത്വത്തിൽ അഞ്ച് കലാകാരൻമാരും പതിനഞ്ചോളം വോളന്റിയർമാരും ചേർന്നാണ് 37 അടി വലുപ്പമുള്ള ഡ്രീം ക്യാച്ചർ നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ, ലിത്വാനിയൻ ശിൽപി വ്ലഡ്മീർ പരാനിന്റെ 33 അടിയുള്ള ഡ്രീം ക്യാച്ചറിന്റെ റെക്കോർഡ് ‘കക്കാ ആർട്ടിസാൻസി’ന്റെ ഈ സൃഷ്ടിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കലാകാരനും ശിൽപ്പിയുമായ ലൂക്കായുടെ കഥ പറുന്ന ചിത്രം പ്രിന്റ് ഹുസെെനും ലിന്റോ തോമസും ചേർന്നാണ് നിർമ്മിക്കുന്നത്. അഹാന കൃഷ്ണ നായികയായി എത്തുന്ന ചിത്രത്തിൽ നിതിൻ ജോർജ്, തലെെവാസൽ വിജയ്, ജാഫർ ഇടുക്കി, പൗളി വിൽസൻ എന്നിവരും വേഷമിടുന്നു. നവാഗതനായ നിമിഷ് രവിയാണ് ഛായാഗ്രഹണം. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ലൂക്ക ജൂലെെയിൽ തീയറ്ററുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.