കുറുപ്പായി ദുൽഖർ ദുബൈയിൽ; ആഘോഷമാക്കി പ്രവാസികൾ -VIDEO
text_fieldsദുൽഖർ സൽമാൻ ചിത്രം കുറുപ്പിന്‍റെ ചിത്രീകരണം യു.എ.ഇയിലെ ഫുജൈറയിൽ പുരോഗമിക്കുന്നു. സിനിമയുടെ ചിത്രീകരണത്തിനിട െ ഡി.ക്യുവിനെ കണ്ട ആവേശത്തിലാണ് പ്രവാസികൾ. ചിത്രീകരണ ദൃശ്യങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത് ചിലർ സമൂഹമാധ്യമങ്ങളിൽ പ ങ്കുവെച്ചതോടെ കുറുപ്പായി മാറിയ ഡി.ക്യുവിന്‍റെ വിഡിയോയും ഫോട്ടോകളും ഇപ്പോൾ വൈറലായിരിക്കുകയാണ്.
35 വര്‍ഷം മുമ്പ് സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ഫിലിം റെപ്രസന്‍റീറ്റീവ് ചാക്കോയായി ടൊവിനോ തോമസും വേഷമിടുന്നുണ്ട്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍ പൊലീസ് ഒാഫീസറായാണ് എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയിന്‍ എന്നിവരും ചിത്രത്തിലുണ്ട്. ശോഭിതാ ധൂലിപാലയാണ് നായിക. കെ ജോസിന്റേതാണ് കഥ. ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ. സെക്കൻ ഷോക്ക് ശേഷം ദുൽഖറും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കുറുപ്പ്.
നിമിഷ് രവിയാണ് ക്യാമറ. സുഷിന്‍ ശ്യാം സംഗീത സംവിധാനം. വിനി വിശ്വലാല്‍ ക്രിയേറ്റീവ് ഡയറക്ടര്‍. ജിതിന്‍ വിവേക് ഹര്‍ഷന്‍ എഡിറ്റിങ്. എം സ്റ്റാര്‍ ഫിലിംസിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ വേ ഫാറര്‍ ഫിലിംസിന്‍റെ ബാനറിലാണ് നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.