ഇൻസ്റ്റാഗ്രാമിൽ ഇരുപത് ലക്ഷം ഫോളോവേഴ്സ്; സോഷ്യൽ മീഡിയ കിങ് ദുൽഖർ തന്നെ
text_fieldsയുവ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന് മറ്റൊരു നേട്ടം കൂടി. സാമൂഹിക മാധ്യമം ഇൻസ്റ്റാഗ്രാമിൽ താരത്തിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഇരുപത് ലക്ഷം കടന്നു. നേരത്തെ താരത്തിന് ഫേസ്ബുക്കിൽ 50 ലക്ഷം ലൈക്കുകൾ പൂർത്തിയായിരുന്നു. ബോക്സ് ഒാഫീസിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താൻ തരംഗമാണെന്ന് ദുൽഖർ തെളിയിച്ചിരിക്കുകയാണ്.

നിലവിൽ മലയാള സിനിമാ നടൻമാരിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയാ ഫോളോവേഴ്സുള്ള താരമാണ് ദുൽഖർ. അഡാറ് ലവ് എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്തിലൂടെ പ്രിയാ വാര്യർ ഇൻസ്റ്റാഗ്രാമിൽ അമ്പത് ലക്ഷം ഫോേളാവേഴ്സിെന സ്വന്തമാക്കിയിരുന്നു. പ്രിയാവര്യർക്ക് ശേഷം ദുൽഖർ തന്നെയാണ് ഇൻസ്റ്റാഗ്രാമിലെ ലീഡിങ് മലയാള താരം.

ഇർഫാൻ ഖാനുമൊത്തുള്ള ഹിന്ദി ചിത്രം കർവാനാണ് ദുൽഖറിെൻറതായി ഇറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ദേസിങ് പെരിയസാമിയുടെ സംവിധാനത്തിൽ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ് ചിത്രത്തിലാണ് താരം നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ദുൽഖറിെൻറതായി മഹാനടി എന്ന പേരിൽ ഒരു തെലുങ്ക് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. സാമന്തയും കീർത്തി സുരേഷുമാണ് മഹാനടിയിലെ നായികമാർ. വിഷ്ണു ഉണ്ണിക്രഷ്ണനുമൊത്തുള്ള ഒരു യമണ്ടൻ പ്രേമകഥയാണ് ഡിക്യുവിെൻറ അടുത്ത മലയാള ചിത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.