എന്താ ഈടെ... ടീസറെത്തി
text_fieldsഎഡിറ്റർ ബി അജിത് കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന 'ഈട' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ഷെയ്ന്‍ നിഗം, നിമിഷാ സജയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
ഡെൽറ്റ സ്റുഡിയോക്കു വേണ്ടി കളക്റ്റീവ് ഫേസിന്റെ ബാനറിൽ രാജീവ് രവി പുറത്തിറക്കുന്ന ചിത്രത്തിന്റെ നിർമാണം ശർമിള രാജയാണ്. സുരഭി ലക്ഷ്മി, അലൻസിയർ, പി ബാലചന്ദ്രൻ , സുജിത് ശങ്കർ, മണികണ്ഠൻ ആചാരി , ബാബു അന്നൂർ , ഷെല്ലി കിഷോർ, രാജേഷ് ശർമ്മ , സുധി കോപ്പ, സുനിത തുടങ്ങിയവരും ചിത്രത്തിലുണ്ട്. മൈസൂരിന്റെയും ഉത്തര മലബാറിന്റെയും പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ഈട പറയുന്നത്.
ജോൺ പി വർക്കി , ചന്ദ്രൻ വെയാട്ടുമ്മൽ, ഡോൺ വിൻസെന്‍റ്, സുബ്രമണ്യൻ കെ വി, അശോക് പൊന്നപ്പൻ എന്നിവർ ചേർന്ന് സംഗീതമൊരുക്കിയ ചിത്രത്തിന് അൻവർ അലി ഗാന രചനയും അമൽ ആൻറണി, സിതാര കൃഷ്ണകുമാർ എന്നിവർ ചേർന്ന് ആലാപനവും നിർവഹിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.