കളർഫുളായി ഫഹദ്; ട്രാൻസിന്‍റെ ഫസ്റ്റ് ലുക് എത്തി
text_fieldsഅൻവർ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ട്രാൻസിന്‍റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. ഫഹദിന്‍റെ കളർഫുൾ ലുക ്കാണ് പുറത്തിറങ്ങിയത്. നസ്രിയയാണ് ചിത്രത്തിൽ നായിക. വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ ് ഭാസി എന്നിവരും പ്രധാന വേഷത്തിലുണ്ട്.
അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഫഹദ് വ്യത്യസ്ത ഗെറ്റപ്പുകളിലാണെത്തുന്നത്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍.
ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് ട്രാന്‍സ് പ്രേക്ഷകരിലെത്തുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത അവസാന മുഴുനീള ചിത്രം. ഇതിനിടെ ‘അഞ്ചു സുന്ദരികള്‍’ എന്ന ആന്തോളജി ചിത്രത്തില്‍ ‘ആമി’ എന്ന ഭാഗം സംവിധാനവും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.