എെൻറ അഭിനയ ജീവിതം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു; ഇർഫാൻ ഖാനെ അനുസ്മരിച്ച് ഫഹദ്
text_fieldsകഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനെ അനുസ്മരിക്കുന്ന വികാരനിർഭരമായ കുറിപ്പ് പങ്കുവെച് ച് നടൻ ഫഹദ് ഫാസില്‍. തെൻറ അഭിനയ ജീവിതം കടപ്പെട്ടിരിക്കുന്നത് ഇർഫാൻ ഖാനിലെ നടനോടാണെന്നും ഫേസ്ബുക്കില് പങ്കുവെച്ച ദീര്‍ഘമായ കുറിപ്പിൽ ഫഹദ് വ്യക്തമാക്കുന്നു. കുറിപ്പിെൻറ പൂർണരൂപം....
‘അമേരിക്കയിലെ വിദ്യാ ര്‍ഥി ജീവിതകാലം... വര്‍ഷം കൃത്യമായി ഓര്‍മയില്ല. ഞാന്‍ ക്യാംപസില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. അതിനാൽ സമ ീപത്തെ പാകിസ്താനിയുടെ കടയിൽ നിന്ന് ലഭിക്കുന്ന ഡിവിഡികൾ ആണ് ഇന്ത്യൻ സിനിമകൾ കാണാനുള്ള ഏകമാർഗം. ഒരിക്കൽ, കടയുടമ ഖാലിദ് ഭായ് ഒരു സിനിമ നിർദേശിച്ചു, ‘യൂം േഹാതാ തോ ക്യാ ഹോതാ’. നസീറുദ്ദീന്‍ ഷാ സംവിധാനം ചെയ്ത സിനിമ എന്നു മാത്രമാണ് ഞാൻ ശ്രദ്ധിച്ചത്. സിനിമ തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ സലിം രാജാബലി എന്ന കഥാപാത്രം വന്നു. ആ നടനെ എനിക്കറിയില്ലായിരുന്നു. മറ്റു പല ഗുണങ്ങളുമുള്ള നടൻമാരെ ഏറെ കണ്ടിട്ടുണ്ട്. പക്ഷേ, ആദ്യമായാണ് തിരശ്ശീലയിൽ ഒരാൾ ‘ഒറിജിനലായി’ അഭിനയിക്കുന്നത് കാണുന്നത്. ഇർഫാൻ ഖാൻ ആയിരുന്നു ആ നടൻ.
വളരെ വൈകിയാണ് ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. ജുംപാ ലാഹിരിയുടെ നെയിംസേക്ക് സിനിമയായപ്പോള്‍ അതിലെ അശോകിെൻറ വേഷം അവതരിപ്പിക്കുന്നത് ഇര്‍ഫാനെണന്നറിഞ്ഞ് എല്ലാവരും അത്ഭുതപ്പെട്ടു. എല്ലാവരും പാടുന്ന, അനുഭവിച്ചറിയുന്ന ജനപ്രിയമായ ഒരു പാട്ട് പോലെയായിരുന്നു ഇര്ഫാെൻറ വളര്‍ച്ച. ഞാന്‍ അദ്ദേഹത്തിെൻറ സിനിമകള്‍ കണ്ടുകൊണ്ടിരുന്നു. അദ്ദേഹം തിരശ്ശീലയിലെത്തുേമ്പാൾ മറ്റെല്ലാം ഞാൻ മറന്നു. അത്ര സ്വാഭാവികമായാണ് ഇർഫാൻ അഭിനയിച്ചത്. ഇർഫാെൻറ കഥാപാത്രങ്ങൾ കണ്ടതോടെയാണ് എൻജിനീയറിങ് പഠനം ഉപേക്ഷിക്കാനും ഇന്ത്യയിലേക്ക് മടങ്ങി സിനിമയിൽ അഭിനയിക്കാനും ഞാൻ തീരുമാനിച്ചത്.
കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ അഭിനയിക്കുന്നുണ്ട്, അല്ലെങ്കിൽ അതിനായി ശ്രമിക്കുന്നുണ്ട്. ഇര്‍ഫാനെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച പലരോടൊപ്പവും ജോലി ചെയ്യാൻ എനിക്ക് ഭാഗ്യമുണ്ടായി. വിശാല്‍ ഭരദ്വാജിനെ കണ്ടപ്പോള്‍ ആദ്യം സംസാരിച്ചത് മക്ബൂല്‍ സിനിമയെക്കുറിച്ചായിരുന്നു.
പ്രിയ സുഹൃത്ത് ദുല്‍ഖര്‍, ഇര്‍ഫാനൊപ്പം സ്വന്തം നാട്ടില്‍ ഒരു സിനിമ ചെയ്യുേമ്പാഴും അവിടെ ചെന്ന് കാണാൻ തിരക്കുകൾ മൂലം എനിക്ക് കഴിഞ്ഞില്ല. അദ്ദേഹത്തിനൊരു ഹസ്തദാനം നല്‍കാന്‍ കഴിയാത്തതില്‍ അതിയായ ഖേദമുണ്ട്. ഞാൻ ബോംബെയിൽ ചെന്ന് ഇർഫാനെ കാണണമായിരുന്നു.
പകരം വെക്കാനില്ലാത്ത കലാകാരനെയാണ് രാജ്യത്തിന് നഷ്ടമായത്. എഴുത്തുകാർക്കും സിനിമാ പ്രവർത്തകർക്കും അദ്ദേഹത്തിെൻറ നഷ്ടം വലിയ ശൂന്യതയാണ് ഉണ്ടാക്കുക. എെൻറ അഭിനയ ജീവിതം അദ്ദേഹത്തോടാണ് കടപ്പെട്ടിരിക്കുന്നത്. അന്ന് ആ സിനിമ ഡിവിഡി കിട്ടിയില്ലായിരുന്നെങ്കിൽ ഞാൻ ഇവിടം വരെ എത്തുമായിരുന്നില്ല. ഇർഫാൻ ഖാനാണ് എെൻറ ജീവിതം മാറ്റിയത്.’
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.