ഓൺലൈൻ മാധ്യമങ്ങൾ വഴി വ്യാജവാർത്ത; മഞ്ജുവാര്യർ പൊലീസിൽ പരാതി നൽകി
text_fieldsതിരുവനന്തപുരം: തനിക്കെതിരെ ഓൺലൈൻ മാധ്യമങ്ങൾ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുെന്നന്നാരോപിച്ച് നടി മഞ്ജുവാര്യർ പൊലീൽ പരാതിനൽകി. വ്യാഴാഴ്ച കേൻറാൺമെൻറ് എസ്.ഐ ഷാഫിക്കാണ് നടി നേരിട്ട് പരാതിനൽകിയത്. ബുധനാഴ്ച തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനിടയിൽ തന്നെ ഒരുസംഘമാളുകൾ തടഞ്ഞുെവച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രമുഖനടെൻറ നേതൃത്വത്തിലുള്ള ഫാൻസുകാരാണ് ഇതിന് പിന്നിലെന്നുമാണ് വാർത്തകൾ.
ഇവ വ്യാജമാണെന്നും തന്നെയാരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും താരം പറയുന്നു. വാർത്തക്ക് പിന്നിൽ മറ്റ് പലലക്ഷ്യങ്ങളുണ്ടെന്നും അവ അന്വേഷിച്ച് കണ്ടെത്തണമെന്നുമാണ് മഞ്ജുവാര്യർ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വാർത്ത പ്രചരിപ്പിച്ചെന്ന് സംശയിക്കുന്ന ചെങ്കൽചൂള സ്വദേശിയായ ശരത് എന്ന യുവാവിനെ പൊലീസ് വ്യാഴാഴ്ച ചോദ്യംചെയ്തു.
സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും വാർത്ത നൽകിയത് താനല്ലെന്നുമാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. വാട്സ്ആപ് വഴി പ്രചരിച്ച വാർത്ത മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുകയായിരുെന്നന്നും ഇയാൾ പറയുന്നു. അതേസമയം സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്ന് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.