പാർവതിയുടെ പുതിയ ചിത്രത്തിനെതിരെ ഡിസ്ലൈക് കാമ്പയിൻ
text_fieldsകസബാ സിനിമക്കെതിരായ പരാമർശത്തിെൻറ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ സൈബർ ആക്രമണം നേരിട്ട പാർവതിയെ വിടാതെ ഫാൻസുകാർ. ഫാൻസിെൻറ ചെയ്തികൾക്ക് പക്ഷെ ഇത്തവണ ഇരയായത് പാർവതി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രവും. പൃഥ്വിരാജും പാർവതിയും അഭിനയിക്കുന്ന മൈ സ്റ്റോറി ചിത്രീകരണം പൂർത്തിയായി റിലീസിങ്ങിനൊരുങ്ങുകയാണ്.
രോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന ‘മൈ സ്റ്റോറിയിലെ പാട്ടും ചിത്രീകരണ ദൃശ്യവും യൂട്യൂബിലൂടെ പുറത്ത് വിട്ടിരുന്നു. മിനിറ്റുകൾക്കകം യൂട്യൂബിൽ പാട്ടിനെതിരെ സംഘം ചേർന്ന് ആക്രമണമുണ്ടായി. ഡിസ്ലൈക് കാമ്പയിനാണ് ഇത്തവണത്തെ ആയുധം. 45 സെക്കൻഡുകൾ മാത്രമുള്ള ചിത്രീകരണ ദൃശ്യത്തിന് 41000 ഡിസ്ലൈക്കുകളാണ് ലഭിച്ചത്. 4000 ലൈക്കുകളും. ഇതുകൊണ്ടും കലിയടങ്ങാതെ ഗാനത്തിനെതിരെയും അനിഷ്ടം കാട്ടി ആരാധകർ. പുറത്ത് വന്ന് 11 മണിക്കൂറുകൾ മാത്രമായപ്പോൾ 19000 ഡിസ്ലൈക്കുകളാണ് പാട്ടിന് ലഭിച്ചത്.
പുതുമുഖ സംവിധായികയായ രോഷ്നി ദിനകർ ഏറെ പണിപെട്ടാണ് മൈ സ്റ്റോറിയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ അവസാനിച്ചത് 2016 ഡിസംബറിലായിരുന്നു. പൃഥ്വി രാജിെൻറ ഡേറ്റില്ലാത്തതിനാൽ നീണ്ട 10 മാസങ്ങൾ രണ്ടാം ഷെഡ്യൂളിനായി കാത്ത് നിന്ന രോഷ്നി സഹികെട്ട് ഫിലിം ചേമ്പറിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് 37 ദിവസങ്ങൾ നീണ്ട രണ്ടാം ഷെഡ്യൂളിന് വേണ്ടി പൃഥ്വിരാജിെൻറ ഡേറ്റ് ലഭിച്ചത്. 13 കോടിയോളം മുടക്കി രോഷ്നിയും ഭർത്താവുമാണ് മൈ സ്റ്റോറി നിർമിച്ചത്.
അതേ സമയം സിനിമക്ക് െഎക്യദാർഢ്യവുമായി പലരും സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തി. പുതുമുഖ സംവിധായികയുടെ ഒരു വർഷത്തോളം നീണ്ട അധ്വാനമാണ് ആരാധകരുടെ ദുഷ്ചെയ്തിയിലൂടെ തകരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ രംഗത്ത് വന്നത്. പാർവതിയോടുള്ള കലി സിനിമക്കെതിരെ പ്രയോഗിക്കരൂതെന്നും അവർ ആവശ്യപ്പെടുന്നു.
കസബാ വിവാദത്തത്തെ തുടർന്ന തനിക്ക് വേണ്ടി അഭിപ്രായം പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. അതിന് ശേഷവും ചില ഫാൻസുകാർ ആക്രമണം തുടരുകയാണ്. അതേ സമയം ഡിസ്ലൈക് കാമ്പയിനെ എതിർത്തും മമ്മൂട്ടി ഫാൻസിൽ ചിലർ രംഗത്തെത്തി. പാർവതിക്കെതിരായ സൈബർ ആക്രമണത്തിൽ ഫാൻസടക്കം നിരവധിയാളുകൾ പൊലീസിെൻറ നരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.