ഫെഫ്ക ഡയറക്ടേഴ്സ് യൂണിയെൻറ ഹ്രസ്വചിത്ര മേള; എൻട്രികൾ ക്ഷണിച്ചു
text_fieldsമലയാള ചലച്ചിത്ര സംവിധായകരുടെ കൂട്ടായ്മ ഹ്രസ്വചിത്ര മേളയിലൂടെ നവാഗത സംവിധായകർക്ക് അവസരം നൽകുന്നു. മികച്ച കലാ കാരന്മാരെ ചെറു ചിത്രങ്ങളിൽ നിന്ന് സിനിമയുടെ വലിയ ലോകത്തേക്ക് കൈപ്പിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫ െഫ്ക ഡയറക്ടേഴ്സ് യൂണിയൻ ഹ്രസ്വചിത്ര മേളയുടെ രണ്ടാം എഡിഷന് തുടക്കം കുറിക്കുന്നത്. മേളയിലേക്ക് ചിത്രങ്ങൾ ലഭിക ്കേണ്ട അവസാന തീയതി മാർച്ച് 15 ആണ്.
ഇന്ത്യയിലെ തന്നെ പ്രശസ്തരായ സംവിധായകരും സാങ്കേതിക പ്രവർത്തകരും താരങ്ങളും ഉൾപ്പെടുന്ന ജൂറി അംഗങ്ങളായിരിക്കും വിധിനിർണയം നടത്തുക. ഹ്രസ്വചിത്രത്തിെൻറ ദൈർഘ്യം 30 മിനിട്ടിൽ കവിയരുത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും, മൂന്നാം സമ്മാനമായി 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും നൽകും. മികച്ച കാമ്പസ്, പ്രവാസി ചിത്രങ്ങൾക്ക് പ്രത്യേക പുരസ്കാരങ്ങളും നല്കും.
ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ അയക്കാം. പ്രായപരിമിധിയില്ല. വിവിധ മേളകളിൽ പങ്കെടുത്തതോ യൂട്യൂബിലും മറ്റും അപ് ലോഡ് ചെയ്തതോ ആയ ഹ്രസ്വചിത്രങ്ങളും മത്സരത്തിനായി പരിഗണിക്കുന്നതാണ്. കഴിഞ്ഞ വർഷം സമർപ്പിച്ച ചിത്രങ്ങൾ പരിഗണിക്കില്ല. മികച്ച സംവിധായകൻ, രചയിതാവ്, നടൻ, നടി, ഛാായാഗ്രഹകൻ, ചിത്രസംയോജകൻ, സംഗീത സംവിധായകൻ, എന്നിവർക്കും പ്രത്യേകം പുരസ്കാരങ്ങളുണ്ട്. എല്ലാ ഭാഷാ ചിത്രങ്ങളും മത്സരത്തിനായി പരിഗണിക്കും. മലയാളം ഒഴികെയുള്ള ഭാഷാചിത്രങ്ങൾക്ക് ഇംഗ്ലീഷ് സബ് ടൈറ്റിൽ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. www.fefkadirectors.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.