Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഫെഫ്​ക ഷോർട്ട്​ ഫിലിം...

ഫെഫ്​ക ഷോർട്ട്​ ഫിലിം ഫെസ്​റ്റിവെൽ വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
fefka
cancel

ഏറണാകുളം : ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ സംഘടിപ്പിച്ച ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റ് സെക്കന്റ് എഡിഷന്റെ അവാർഡ് ജേ താക്കളെ പ്രഖ്യാപിച്ചു. മേളയിലെ ഏറ്റവും മികച്ച ചിത്രമായി വിനീത് വാസുദേവ് സംവിധാനം ചെയ്ത ' വേലി ' തിരഞ്ഞെടുത്തു . ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമാണ് അവാർഡ് . തിരക്കഥക്കുള്ള അവാർഡും വേലിയിലൂടെ വിനീത് വാസുദേവന് ല ഭിച്ചു . മികച്ച രണ്ടാമത്തെ ചിത്രമായി അരിമ്പാറയും ( സംവിധാനം നിപിൻ നാരായൺ ) മൂന്നാമത്തെ ചിത്രമായി ഗൾപ്പ് ( സംവിധാ നം വിജീന്ദ്ര ശ്യാം ) യഥാക്രമം അമ്പതിനായിരം രൂപയും ഇരുപത്തി അയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവും നേടി .

സ്റ്റെയിൻസ് എന്ന ഇംഗ്ലീഷ് സിനിമയിലൂടെ റിയ മാത്യുസ് മേളയിലെ ഏറ്റവും മികച്ച സംവിധായക പുരസ്‌കാരം കരസ്ഥമാക്കി . സ്റ്റെയിൻസിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലിയ ഗ്രേസും , സംഗീത സംവിധാനത്തിനുള്ള അംഗീകാരം അങ്കിത് ചുഗും നേടി .അര മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള മുന്നൂറ്റി നാൽപ്പത്തി ഒന്ന് ചിത്രങ്ങളാണ് മേളയിൽ മത്സരിച്ചത് . ഉള്ളടക്കവൈവിദ്ധ്യം കൊണ്ടും പങ്കാളിത്ത വർദ്ധനവ് കൊണ്ടും ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിനെ ശ്രദ്ധേയമാക്കിയ എല്ലാ മത്സരാർത്ഥികൾക്കും ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ നന്ദി അറിയിച്ചു .

പ്രാഥമിക ജൂറിയായി മലയാള സിനിമയിലെ അമ്പതിലേറെ പ്രതിഭകൾ പത്ത് ഗ്രൂപ്പായി ചിത്രങ്ങൾ കണ്ടു വിലയിരുത്തി . പ്രാഥമിക ജൂറി തിരഞ്ഞെടുത്ത മുപ്പത്തിരണ്ട് ചിത്രങ്ങളാണ് സംവിധായകൻ ഭദ്രൻ ചെയർമാമാനായ ഫൈനൽ ജൂറിക്ക്‌ മുമ്പിൽ എത്തിയത് . മഹേഷ് നാരായണൻ , സജീവ് പാഴൂർ , സുജിത്ത് വാസുദേവ് , സൗമ്യ സദാനന്ദ് , ബിജിബാൽ , രജിഷ വിജയൻ എന്നിവർ ഫൈനൽ ജൂറി അംഗങ്ങളായിരുന്നു .

ഫെഫ്കയുടെ പുരസ്‌കാരം ലഭിച്ച മറ്റ് വിജയികൾ . മികച്ച നടന്‍ - ആഷിക് അബുബക്കര്‍ ( ചിത്രം - മൃഗം ). മികച്ച ഛായാഗ്രഹണം - ഹെസ്റ്റിന്‍ ജോസ് ജോസഫ്‌ ( ചിത്രം- ക്രോസ്സിംഗ് ) മികച്ച ചിത്ര സംയോജനം - കിരണ്‍ ദാസ്‌ ( മിഡ് നൈറ്റ് റൺ & മെൻ അറ്റ് ദ ഡോർ ) മികച്ച ബാല അഭിനേതാവ് - ശരൺ സ്റ്റാലിന്‍ ( ചിത്രം- ചൂണ്ടല്‍ ) മികച്ച പ്രവാസി ചിത്രം – ഇസിജി ( സംവിധാനം നിസാര്‍ ബാബു ) മികച്ച ക്യാമ്പസ്‌ ചിത്രം – ഒരു കൊച്ചു മോഹം ( സംവിധാനം‍ സത്യജിത്ത്.ജി ) , ക്ഷണക്കത്ത് സംവിധാനം ചെയ്ത ജെസ്വിൻ ജോസ് , അഭിനേതാക്കളായ കെ എൽ ആന്‍റണി ( ഗൾപ് ) , മൃണാളിനി ( ലെറ്റ് ഹെർ ബി ) ബാലതാരം സിദ്ധാര്‍ഥ് ( വൺ ഫൈൻ ഡേ & ഒരു കൊച്ചു മോഹം) എന്നിവർ ജൂറിയുടെ സ്‌പെഷൽ മെൻഷൻ അവാർഡുകൾ നേടി . സപ്‌തംബർ മാസം എറണാകുളത്ത് വെച്ച് അവാർഡ് വിതരണ ചടങ്ങ് നടത്തുമെന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കർ , ജനറൽ സെക്രട്ടറി ജി എസ് വിജയൻ എന്നിവർ അറിയിച്ചു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fefkamoviesDirectors unionShort filim fest
News Summary - Fefka short filim festivel-Movies
Next Story