‘നിഷാ സാരംഗ് ഉപ്പും മുളകിൽ തുടരും’; പ്രചാരണങ്ങൾ സത്യസന്ധമല്ലെന്ന് ഫ്ലവേഴ്സ് ടി.വി
text_fieldsസീരിയൽ താരം നിഷാ സാരംഗിനെ പ്രശസ്ത സീരിയലായ ‘ഉപ്പും മുളകി’ൽ നിന്നും പുറത്താക്കിയെന്ന് പ്രചരിപ്പിക്കുന്നതിൽ വാസ്തവമില്ലെന്ന് ഫ്ലവേഴ്സ് ചാനൽ. ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അവർ പ്രതികരിച്ചത്.
650ഒാളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ 'നീലു'വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടർന്നും അവതരിപ്പിക്കുമെന്നും അതുമായി ബന്ധപ്പെട്ട് നിഷയുമായി ചാനൽ മാനേജ്മെൻറ് സംസാരിച്ചിട്ടുണ്ടെന്നും ഫ്ലവേഴ്സ് ടി.വി വ്യക്തമാക്കി.
ഫ്ലവേഴ്സ് ടി.വിയുടെ ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം
"നിഷ സാരംഗ് 'നീലു'വായി ഉപ്പും മുളകിൽ തുടരും. മറിച്ചുണ്ടായ പ്രചരണങ്ങൾ സത്യസന്ധമല്ല"
പ്രശസ്ത ചലച്ചിത്ര - ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയിൽ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്ന് ഫ്ളവേഴ്സ് മാനേജ്മെൻറ് അറിയിച്ചു. അറുന്നൂറ്റി അമ്പതോളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ 'നീലു'വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടർന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനൽ മാനേജ്മെന്റ് ഇന്ന് രാവിലെ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കൊടുവിലാണ് വരും ദിവസങ്ങളിൽ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയിൽ തുടരാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.