ഫ്രഞ്ചാണ് ഫ്രഞ്ച്: പൊട്ടിച്ചിരിപ്പിക്കുന്ന ട്രെയിലർ
text_fieldsസണ്ണി വെയ്ൻ നായകനാകുന്ന ഫ്രഞ്ച് വിപ്ലവം എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ മജുവാണ് സംവിധാനം.
കോമിക് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ സണ്ണിക്ക് പുറമേ കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അബ്ബാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഷജീര്‍.കെ.ജെ, ജാഫര്‍.കെ.എ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നിക്കുന്നത്. ഛായാഗ്രഹണം പാപ്പിനുവാണ്.
ബി.കെ ഹരിനാരായണെൻറ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. 90 കളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിൽ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയിന്‍ അവതരിപ്പിക്കുന്നത്.
അന്‍വര്‍ അലി,ഷജീര്‍ ഷാ,ഷജീര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി, കല-അരുണ്‍ വെഞ്ഞാറമൂട്,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍,പരസ്യ കല- ഓള്‍ഡ് മങ്ക്സ്,എഡിറ്റര്‍-ദീപു ജോസഫ്,പ്രൊഡക്ഷന്‍ മാനേജര്‍-പ്രജീഷ് പ്രഭാസന്‍,പ്രാെഡക്ഷന്‍ എക്സീക്യൂട്ടീവ്-സന്തോഷ് ചെറുപൊയ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.