പാട്ടുപാടി ജോർജ്; തമാശ പറഞ്ഞ് ലോലൻ -വീഡിയോ വൈറൽ
text_fieldsഇന്‍റർനെറ്റും മൊബൈലും കയ്യിലുള്ള ഏതൊരു മലയാളിക്കും സുപരിചിതമാണ് 'കരിക്ക്'. യൂട്യൂബിലും ഫേസ്ബുക്കിലും വൈറലായ വീഡിയോകൾ അവതരിപ്പിച്ച കരിക്കിലെ കഥാപാത്രങ്ങൾ ഇന്ന് മലയാളികൾക്ക് സുപരിചതരാണ്.
സാമൂഹിക മാധ്യമങ്ങളിൽ സജീവമായവർക്ക് ജോർജും ലോലനും ശംഭുവുമെല്ലാം അവരുടെ ഇഷ്ട അഭിനേതാക്കളാണ്. ജോർജും ലോലനും പങ്കെടുത്ത പൊതു പരിപാടികളിൽ ജോർജിന്‍റെ ഗാനവും ലോലന്‍റെ വാക്കുകളും സാമൂഹിക മാധ്യമം ഏറ്റെടുത്തിരിക്കുകയാണ്.
ജോർജ് നല്ലൊരും അഭിനേതാവിനെ പോലെ മികച്ച ഗായകനാണെന്നും ആരാധകർ സമ്മതിക്കുന്നു. ലോലൻ ജീവിതത്തിലും കൊമേഡിയനാണെന്നാണ് അഭിപ്രായം. അരുണ്‍ കെ. അനിയനാണ് ജോർജെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശബരീഷ് സജിനാണ് ലോലനായി എത്തുന്നത്. ഇവർ രണ്ടു പേരുമാണ് കരിക്കിലെ എപ്പിസോഡുകളുടെ രചനയും നിർവഹിക്കുന്നത്. നിഖിൽ പ്രസാദാണ് കരിക്കിന്‍റെ വിഡിയോ സംവിധാനം ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.