ഗോവ മേളയിൽ കല്ലുകടി; സിനിമ കാണാനാകാതെ പ്രതിനിധികൾ
text_fieldsപനാജി (ഗോവ): അമ്പതാം ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇഷ്ട സിനിമ കാണാനാകാ തെ പ്രതിനിധികൾ. ഡെലിഗേറ്റ് പാസ് ഉള്ളവർ സിനിമ കാണാനാകാതെ പുറത്ത് അലഞ്ഞു തിരിയുന്ന ക ാഴ്ചയാണ് മേളയുടെ മൂന്നാം ദിവസം കാണുന്നത്. സിനിമ ബുക്ചെയ്ത് ടിക്കറ്റ് കൊടുക്കുന്ന സം വിധാനം ഇത്തവണ നിർത്തലാക്കിയതാണ് കല്ലുകടിയായത്. മേള അധികൃതർ lFFI GOA എന്ന ആപ്പ് വഴി സിനിമ റിസർവ് ചെയ്യാമെന്ന് ഇ-മെയിൽ വഴി അറിയിച്ചെങ്കിലും ആപ് ഇതുവരെ നിലവിൽ വന്നിട്ടില്ല. അടുത്ത ദിവസം പ്രവർത്തനക്ഷമമാകുമെന്നാണ് അധികൃതരുടെ ഭാഷ്യം.
നേരത്തെയുള്ളതു പോലെ നിശ്ചിത ശതമാനം റിസർവേഷൻ വഴിയും ബാക്കിയുള്ളവരെ സിനിമ തുടങ്ങുന്നതിനുമുമ്പ് കടത്തിവിടുന്ന സംവിധാനവും ഇത്തവണ അധികൃതർ നിർത്തലാക്കി. പേപ്പർ ടിക്കറ്റ് പൂർണമായി നിർത്തുന്നതിെൻറ ഭാഗമായാണ് പുതിയ തീരുമാനം. ഫിലിം ഫെസ്റ്റിവൽ ലിങ്ക് വഴി സിനിമ റിസർവ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പ്രദർശനം നടക്കുന്ന വേദിക്ക് സമീപ സ്ഥലങ്ങളിൽ ഇൻറർനെറ്റ് ലഭ്യമാകുന്നില്ല. ഭൂരിഭാഗം തിയറ്ററുകളിൽ മുൻ നിശ്ചയിച്ച പ്രകാരം പ്രദർശനം നടക്കുന്നെങ്കിലും പകുതിയിലധികം സീറ്റുകളും കാലിയായ അവസ്ഥയാണ്.
മുൻ വർഷത്തെ അപേക്ഷിച്ച് മേളയിൽ ഇത്തവണ വൻ ജനപങ്കാളിത്തമാണ്. െസർവർ പതുക്കെ ആയതിനാൽ രണ്ടു മണിക്കൂറിലധികം വരിനിന്നാണ് പലരും ടിക്കറ്റ് റിസർവ് ചെയ്യുന്നത്. അതിനിടെ, വെള്ളിയാഴ്ച രാവിലെ കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് കലാ അക്കാദമിയിൽ കുറച്ച് പേർക്ക് സിനിമ കാണാൻ അവസരം ലഭിച്ചു. അതിനിടെ മൊബൈൽ ആപ് രണ്ടു ദിവസത്തിനകം പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.