ഗോവ ചലച്ചിത്രോത്സവം: ‘എസ് ദുർഗ’ ഇന്ന് ജൂറി കാണും
text_fieldsപനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഇന്ത്യൻ പേനാരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ‘എസ് ദുർഗ’ തിങ്കളാഴ്ച ജൂറി അംഗങ്ങൾ കാണും. സെൻസർ ചെയ്ത സിനിമയാണ് ജൂറിക്ക് മുന്നിൽ പ്രദർശിപ്പിക്കുക. ജൂറി തലവൻ രാഹുൽ റാവൈൽ ഇക്കാര്യം സ്ഥിരീകരിച്ചു.
20ലേെറ രാജ്യാന്തര മേളകളിൽ പ്രദർശിപ്പിക്കുകയും നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്ത ചിത്രമാണ് എസ് ദുർഗ. മലയാളി സംവിധായകൻ സനൽകുമാർ ശശിധരെൻറ ഇൗ ചിത്രം ഗോവയിലെ മേളയിൽ പ്രദർശിപ്പിക്കുന്നത് വിലക്കിയ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ നടപടി കേരള ഹൈകോടതി തടഞ്ഞിരുന്നു.
അതേസമയം, ആസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടക്കുന്ന ഏഷ്യ- പസഫിക് മേളയിൽ പെങ്കടുത്തശേഷം സനൽകുമാർ ശശിധരൻ ഗോവയിലെത്തി. ചലച്ചിത്രമേളയുടെ ഡയറക്ടർ സുനിൽ ടാണ്ഡനെ കാണാൻ ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. സെൻസർ സർട്ടിഫിക്കറ്റും സിനിമയുടെ ഡീവീഡിയും സനൽകുമാർ ശശിധരൻ സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.