ഗോവ മേളയില്‍ അനുമതിയില്ലാതെ സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ നിര്‍മാതാവ് നിയമനടപടിക്ക്
text_fieldsകൊച്ചി: ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ സിനിമ അനുമതിയില്ലാതെയാണ് പ്രദര്‍ശിപ്പിച്ചതെന്ന് നിര്‍മാതാവ് സര്‍ഗം കബീര്‍. കലാഭവന്‍ മണിക്ക് ആദരവര്‍പ്പിച്ച് സിനിമ പ്രദര്‍ശിപ്പിച്ച വിവരം പത്രങ്ങളിലൂടെയാണ് അറിഞ്ഞത്.
മണിയുടെ സ്മരണക്കായി താന്‍ നിര്‍മിച്ച ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ട്. എന്നാല്‍, ഒന്നിലേറെ ദേശീയ പുരസ്കാരങ്ങള്‍ നേടിയ ചിത്രം തന്‍െറയോ സംവിധായകന്‍ വിനയന്‍െറയോ അനുമതിവാങ്ങാതെ പ്രദര്‍ശിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് കബീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ വിശദീകരണം തേടി കേന്ദ്ര ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിന് നോട്ടീസയച്ചിട്ടുണ്ട്. മറുപടി തൃപ്തികരമല്ളെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഇതില്‍ പങ്കുവഹിച്ചതായി കരുതുന്നില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.