Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദിലീപി​െൻറ...

ദിലീപി​െൻറ ജാമ്യഹരജിയിൽ ഹൈകോടതി തിങ്കളാഴ്​ച വിധി പറയും

text_fields
bookmark_border
dileep-actress-case
cancel

കൊച്ചി: ദിലീപി​​​​െൻറ ജാമ്യാപേക്ഷയിൽ ഹൈകോടതി തിങ്കളാഴ്​ച വിധി പറയും. ജാമ്യഹരജിയിൽ വാദം വ്യാഴാഴ്​ച പൂർത്തിയായിരുന്നു. പ്രോസിക്യൂഷനും പ്രതിഭാഗവും ഇതുസംബന്ധിച്ച്​ ഹൈകോടതിയിൽ വാദം പൂർത്തിയാക്കിയിരുന്നു.ദി​ലീ​പി​നെ​തി​രാ​യ തെ​ളി​വു​ക​ൾ അ​ക്ക​മി​ട്ടു​നി​ര​ത്തി​യാ​ണ്​ ​ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ​ഒാ​ഫ്​ ​​േ​പ്രാ​സി​ക്യൂ​ഷ​ൻ വ്യാഴാഴ്​ച ഹ​ര​ജി​യെ എ​തി​ർ​ത്ത​ത്. തു​ല്യ​ത​യി​ല്ലാ​ത്ത കു​റ്റ​കൃ​ത്യ​മാ​ണ്​ ദി​ലീ​പി​​​​​​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്ന വാ​ദ​വും സ​ർ​ക്കാ​ർ ഉ​ന്ന​യി​ച്ചു. അ​തേ​സ​മ​യം, നേ​രി​ട്ട്​ ഒ​രു തെ​ളി​വു​മി​ല്ലാ​തെ​യാ​ണ്​ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ പ്ര​തി​യാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ദി​ലീ​പി​​​​​​െൻറ വാ​ദം. 

ത​ന്നെ അ​നാ​വ​ശ്യ​മാ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്നും അ​ന്വേ​ഷ​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ത​ട​ങ്ക​ൽ ആ​വ​ശ്യ​മി​ല്ലെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ദി​ലീ​പ്​ എ​ന്ന പി. ​ഗോ​പാ​ല​കൃ​ഷ്​​ണ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ​ല​ത​വ​ണ ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്തി​ട്ടും സം​ഭ​വ​വു​മാ​യി ത​ന്നെ ബ​ന്ധ​പ്പെ​ടു​ത്താ​നു​ള്ള തെ​ളി​വു​ക​ൾ പൊ​ലീ​സി​ന്​ ല​ഭി​ച്ചി​ട്ടി​ല്ല. അ​ന്തി​മ റി​പ്പോ​ർ​ട്ട്​ ഏ​പ്രി​ലി​ൽ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്​​തു. സം​ഭ​വ​ത്തി​ന്​ പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. എ​ന്നി​ട്ടും നി​ര​വ​ധി ക​വ​ർ​ച്ച, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​യു​ടെ മൊ​ഴി വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത്​​​ ത​ന്നെ കേ​സി​ൽ കു​ടു​ക്കി​യി​രി​ക്കു​ക​യാ​ണ്. സു​നി​യു​മാ​യി ത​നി​ക്ക്​ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്​. ഇ​ക്കാ​ര്യ​ങ്ങ​ൾ അ​ഭി​ഭാ​ഷ​ക​നും കോ​ട​തി​യെ ധ​രി​പ്പി​ച്ചു.

അ​തേ​സ​മ​യം, ന​ടി​യെ ആ​ക്ര​മി​ക്കാ​ൻ ന​ട​ത്തി​യ ക്വ​േ​ട്ട​ഷ​ൻ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദി​ലീ​പും സു​നി​യും ത​മ്മി​ൽ നാ​ലു​ത​വ​ണ നേ​രി​ൽ ക​െ​ണ്ട​ന്നും ഇ​തി​നു​ള്ള തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​യി​രു​ന്നു ​േ​പ്രാ​സി​ക്യ​ൂ​ഷ​ൻ വാ​ദി​ച്ച​ത്​. കേ​സി​ലെ സു​പ്ര​ധാ​ന തെ​ളി​വാ​യ ന​ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ചി​​ത്രീ​ക​രി​ച്ച മൊ​ബൈ​ൽ ​േഫാ​ണും മെ​മ്മ​റി കാ​ർ​ഡും ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​ത്​ അ​പ്ര​ത്യ​ക്ഷ​മാ​യ​തി​ന്​ പി​ന്നി​ലും ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. പ്ര​തി​യെ ജാ​മ്യ​ത്തി​ൽ​വി​ടു​ന്ന​ത്​ ഇൗ ​ഗൂ​ഢാ​ലോ​ച​ന​ പു​റ​ത്തു​കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക്​ ത​ട​സ്സ​മാ​കും. ഫോ​ൺ ക​ണ്ടെ​ത്താ​തെ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നും ​പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ക​മാ​ലി ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി ജാ​മ്യ​ഹ​ര​ജി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtmoviesactress attackmalayalam newsbail applicationActor Dileep
News Summary - highcourt verdict on dileep bail petition- movies
Next Story