രാജ്യാന്തര ചലച്ചിത്ര മേള: മലയാളത്തിന്റെ ശാരദക്ക് ആദരം
text_fieldsതിരുവനന്തപുരം: ജീവിതഗന്ധിയായ നിരവധി കഥാപാത്രങ്ങൾക്ക് തിരശ്ശീലയിൽ ഭാവം പകർ ന്ന നടി ശാരദക്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം. ശാരദ നായികയായ ഏഴു ചിത്രങ്ങൾ മല യാളം റെട്രോസ്പെക്റ്റിവ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഡിസംബര്‍ ഏഴിന് ശാരദയുടെ സാ ന്നിധ്യത്തിൽ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന് റെട്രോസ്പെക്ടിവ് ഉദ്ഘാടനം ചെയ്യും. ആദ്യചിത്രമായി സ്വയംവരം പ്രദര്‍ശിപ്പിക്കും.
എലിപ്പത്തായം, തുലാഭാരം, യക്ഷി, ഇരുട്ടിെൻറ ആത്മാവ്, മൂലധനം, ഒരു മിന്നാമിനുങ്ങിെൻറ നുറുങ്ങുവട്ടം എന്നിവയാണ് മറ്റു സിനിമകൾ. തുലാഭാരം, സ്വയംവരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ശാരദ ദേശീയ പുരസ്കാരം നേടിയിരുന്നു.
ചൈനീസ് ജീവിത വിശേഷങ്ങളുമായി ‘കൺട്രി ഫോക്കസ്’
തിരുവനന്തപുരം: സമകാലിക ചൈനീസ് ജീവിതത്തിെൻറ അഭ്രക്കാഴ്ചയുമായി രാജ്യാന്തര ചലച്ചിത്ര മേളയിൽ നാല് ചൈനീസ് ചിത്രങ്ങൾ. ഷി-ഫൈയുടെ എ മംഗോളിയൻ ടെയ്ൽ, ഗേൾ ഫ്രം ഹുനാൻ, വാങ് ക്യുെൻറ എപ്പാർട്ട് ടുഗെതർ, ട്യുയാസ് മാര്യേജ് എന്നീ ചിത്രങ്ങളാണ് കൺട്രി ഫോക്കസ് എന്ന ഈ വിഭാഗത്തിലുള്ളത്.
വീട്ടിലെ ദത്തുപുത്രനെ വിവാഹം ചെയ്യേണ്ടിവരുന്ന കൗമാരക്കാരിയുടെ ജീവിത കഥപറയുന്ന ചിത്രമാണ് എ മംഗോളിയൻ ടെയ്ൽ. ഗർഭിണിയായിരിക്കെ, ഉപേക്ഷിച്ചുപോയ കാമുകിയെ തേടി അര നൂറ്റാണ്ടിനുശേഷം ഗ്രാമത്തിൽ തിരിച്ചെത്തുന്ന ചൈനീസ് പട്ടാളക്കാരെൻറ അനുഭവമാണ് എപ്പാർട്ട് ടുഗെതറിെൻറ പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.