ഓർമകൾക്ക് നന്ദി; ഇർഫാൻ ഖാന് അനുശോചനവുമായി രാജ്യം
text_fieldsഡൽഹി: ബോളിവുഡ് നടൻ ഇർഫാൻ ഖാെൻറ മരണത്തിൽ അനുശോചനവുമായി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും സിനിമ നടൻമാരും ഉൾപ്പെടെ സമൂഹത്തിെൻറ വിവിധ മേഖലകളിൽപെട്ടവർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി: ഇർഫാൻ ഖാെൻറ നിര്യാണം സിനിമ-നാടക ലോകത്തിന് തീരാനഷ്ടമാണ ്. വ്യത്യസ്ത മേഖകളിലെ വൈവിധ്യമാർന്ന പ്രകടനങ്ങൾ അദ്ദേഹത്തെ എന്നും ഓർമിപ്പിക്കുന്നതാണ്. അദ്ദേഹത്തിെൻറ കു ടുംബം, സുഹൃത്തുക്കൾ, ആരാധകർ എന്നിവരോടൊപ്പം എെൻറ മനസ്സും പങ്കുചേരുന്നു. അദ്ദേഹത്തിെൻറ ആത്മാവ് സമാധാ നത്തോടെ ഇരിക്കട്ടെ.
Irrfan Khan’s demise is a loss to the world of cinema and theatre. He will be remembered for his versatile performances across different mediums. My thoughts are with his family, friends and admirers. May his soul rest in peace.
— Narendra Modi (@narendramodi) April 29, 2020
ആഭ്യന്തര മന്ത്രി അമിത് ഷാ: ഏറെ ദുഃഖം നൽകുന്നതാണ് ഇർഫാൻ ഖാെൻറ മരണം. വൈവിധ്യമാർന്ന നടനായിരുന്നു അദ്ദേഹം. അദ്ദേഹത്തിെൻറ കഴിവ് ആഗോള പ്രശസ്തിയും അംഗീകാരവും നേടി. ഇർഫാൻ നമ്മുടെ സിനിമ വ്യവസായത്തിന് ഒരു അമൂല്യ നിധി യായിരുന്നു. രാജ്യത്തിന് അസാധാരണമായ ഒരു നടനെയും ദയയുള്ള ആത്മാവിനെയും നഷ്ടമായി. അദ്ദേഹത്തിെൻറ കുടുംബത്തി നും ആരാധകർക്കും എെൻറ അനുശോചനം.
കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ: വൈവിധ്യങ്ങൾ നിറഞ്ഞ നടനായിരുന്നു ഇ ർഫാൻ ഖാൻ. അദ്ദേഹത്തിെൻറ നിര്യാണത്തിൽ അനുശോചിക്കുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ഹൃദയംഗമമായ അനുശോചനം. ഓം ശാന്തി.
കേന്ദ്ര മന്ത്രി നിർമല സീതാരാമൻ: ബോളിവുഡിെൻറ യഥാർത്ഥ ഇതിഹാസമായിരുന്നു ഇർഫാൻ ഖാൻ. എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി: ഇർഫാൻ ഖാെൻറ മരണവിവരം ദുഃഖത്തോടെയാണ് കേട്ടത്. വൈദഗ്ധ്യവും കഴിവുമുള്ള നടനായ അദ്ദേഹം ആഗോള ചലച്ചിത്ര-ടി.വി വേദിയിലെ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായിരുന്നു. അദ്ദേഹത്തിെൻറ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എെൻറ അനുശോചനം.
I’m sorry to hear about the passing of Irrfan Khan. A versatile & talented actor, he was a popular Indian brand ambassador on the global film & tv stage. He will be greatly missed. My condolences to his family, friends & fans at this time of grief.
— Rahul Gandhi (@RahulGandhi) April 29, 2020
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ: നമ്മുടെ കാലത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഇർഫാൻ ഖാെൻറ മരണവിവരം ഞെട്ടലോടെയാണ് കേട്ടത്. അദ്ദേഹത്തിെൻറ പ്രവൃത്തികൾ എന്നും ഓർമിക്കപ്പെടുന്നതാണ്. ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ.
അമിതാബ് ബച്ചൻ: ഇത് ഏറ്റവും അസ്വസ്ഥവും സങ്കടകരവുമായ വാർത്തയാണ്. അവിശ്വസനീയമായ കഴിവ്, കൃപയുള്ള ഒരു സഹപ്രവർത്തകൻ, സിനിമാ ലോകത്ത് സമൃദ്ധമായ സംഭാവന നൽകിയയാൾ... ഞങ്ങളെ വളരെ വേഗം വിട്ടുപോയിരിക്കുന്നു. ഇത് വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്. പ്രാർത്ഥനകൾ.
സച്ചിൻ തെണ്ടുൽക്കർ: ഇർഫാൻ ഖാൻ അന്തരിച്ച വാർത്ത കേട്ടപ്പോൾ സങ്കടമുണ്ട്. എെൻറ പ്രിയങ്കരന്മാരിൽ ഒരാളായിരുന്നു. അദ്ദേഹത്തിെൻറ മിക്ക സിനിമകളും കണ്ടിട്ടുണ്ട്. ആംഗ്രെസി മീഡിയം ആയിരുന്നു അവസാനത്തേത്. അഭിനയം എന്നത് അദ്ദേഹത്തിന് അനായാസമായിരുന്നു. അതിഗംഭീര നടനാണ് അദ്ദേഹം. ആത്മാവ് സമാധാനത്തോടെ കഴിയട്ടെ.
വിരാട് കോഹ്ലി: ഏറെ സങ്കടത്തോടെയാണ് ഇർഫാൻ ഖാെൻറ മരണവിവരം അറിഞ്ഞത്. എന്തൊരു അദ്ഭുതകരമായ കഴിവായിരുന്നു അദ്ദേത്തിന്. അഭിനയ വൈവിധ്യം എല്ലാവരുടെയും ഹൃദയത്തെ സ്പർശിച്ചു. ദൈവം ആത്മാവിന് സമാധാനം നൽകട്ടെ.
പ്രിയങ്ക ചോപ്ര: നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങളിലും നിങ്ങൾ കൊണ്ടുവന്ന ഊർജം ശുദ്ധമായ മാന്ത്രികതയായിരുന്നു. നിങ്ങളുടെ കഴിവുകൾ നിരവധി മേഖലകളിലൂടെ അനേകർക്ക് വഴിയൊരുക്കി. നിങ്ങൾ ഞങ്ങളിൽ പലർക്കും പ്രചോദനമായി. ഞങ്ങളുടെ മനസ്സുകളിൽ തീരാനഷ്ടം തന്നെയായിരിക്കും. കുടുംബത്തിന് അനുശോചനം.
അക്ഷയ് കുമാർ: നമ്മുടെ കാലത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഇർഫാൻ ഖാെൻറ നിര്യാണ വാർത്ത അറിഞ്ഞതിൽ സങ്കടമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ദൈവം അദ്ദേഹത്തിെൻറ കുടുംബത്തെ ശക്തിപ്പെടുത്തട്ടെ.
സംവിധായകൻ രാകേഷ് റോഷൻ: അദ്ദേഹത്തിെൻറ മരണവിവരം അറിഞ്ഞപ്പോൾ വളരെ സങ്കടം തോന്നി. ലോക സിനിമക്ക് ഏറെ സംഭാവനകൾ നൽകിയ അസാധാരണ പ്രതിഭയാണ് അദ്ദേഹം.
പ്രകാശ് രാജ്: അങ്ങേയറ്റം വേദനാജനകമാണ്. ആഗോള കലക്ക് നിങ്ങൾ നൽകിയ സംഭാവനക്ക് നന്ദി. ഞങ്ങൾക്കെന്നും നിങ്ങളൊരു നഷ്ടമായിരിക്കും. ആത്മാവിന് നിത്യശാന്തി.
മോഹൻലാൽ: ഇർഫാൻ ഖാെൻറ മരണവാർത്ത അങ്ങേയറ്റം സങ്കടപ്പെടുത്തുന്നതാണ്. അദ്ദേഹത്തിെൻറ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ.
കമൽഹാസൻ: ഇർഫാൻ ഖാൻ, നിങ്ങളുടെ മടക്കയാത്ര വളരെ നേരത്തെയായി. നിങ്ങളുടെ ജോലി എപ്പോഴും വിസ്മയിപ്പിച്ചിരുന്നു. എനിക്കറിയാവുന്ന ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് നിങ്ങൾ. കൂടുതൽ കാലം നിങ്ങൾ തുടരണമെന്ന് ആഗ്രഹിച്ചു. കൂടുതൽ സമയം നിങ്ങൾ അർഹിക്കുന്നുണ്ടായിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ കുടുംബത്തിന് കരുത്ത് ലഭിക്കട്ടെ.
പ്രിത്വിരാജ്: ഇർഫാൻ ഖാൻ, സമാധാനത്തോടെ വിശ്രമിക്കുക. നിങ്ങൾക്ക് മാത്രം നൽകാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഇന്ത്യൻ സിനിമക്കായി നിങ്ങൾക്ക് ഇനിയും വളരെയധികം ചെയ്യാൻ കഴിയുമായിരുന്നു. നിങ്ങളെ ഞങ്ങൾക്ക് ഏറെ നഷ്ടപ്പെടും.
നിവിൻ പോളി: മരണത്തെക്കുറിച്ച് കേട്ടപ്പോൾ തികച്ചും ഞെട്ടലും സങ്കടവുമുണ്ടായി. എത്ര മികച്ച നടനായിരുന്നു. ഓർമകൾക്ക് നന്ദി സർ.
ഗായകൻ അദ്നാൻ സാമി: ദൈവമേ, ഈ ദാരുണമായ വാർത്ത ഏറെ ആഘാതം സൃഷ്ടിക്കുന്നതാണ്. ഞാൻ വികാരങ്ങളാൽ വലയുകയും വാക്കുകൾക്കപ്പുറത്ത് സങ്കടപ്പെടുകയും ചെയ്യുന്നു. കുടുംബത്തിന് എെൻറ ഹൃദയംഗമമായ അനുശോചനം. ഇർഫാൻ, നിങ്ങളുടെ പ്രതിഭയെ ലോകത്തിന് കാണിച്ചതിന് നന്ദി.
റസൂൽ പൂക്കുട്ടി: നിങ്ങൾ വളരെ വേഗം പോയി. എഫ്.ടി.ഐ.ഐയിലെ ചെറിയ മുറിയിൽനിന്ന് സിനിമയുടെ ആഗോള ഘട്ടത്തിലേക്ക് നമ്മൾ ഒരുപാട് യാത്ര ചെയ്തു. ഇത്ര നേരത്തെ നിങ്ങൾ ഞങ്ങളെ വിട്ടുപോയെന്ന് വിശ്വസിക്കാൻ കഴിയില്ല. നിങ്ങൾ ഒരു അപൂർവ പ്രതിഭയാണ്. ലോക സിനിമ എപ്പോഴും നിങ്ങളെ ഓർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.