നാക്കുപിഴ; ഇന്ദ്രൻസിനെതിരായ പരാമർശത്തിൽ മാപ്പ് ചോദിച്ച് സനൽകുമാർ ശശിധരൻ
text_fieldsനടൻ ഇന്ദ്രൻസിനെതിരായ വിവാദ പരാമർശത്തിൽ ക്ഷമചോദിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. ഇന്ദ്രന്‍സിന് സംസ്ഥാന അവാർഡ് ലഭിച്ചതിനെ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനയായിരുന്നു ചാനൽ അഭിമുഖത്തിൽ സനൽ നടത്തിയത്. ഇതിനെതിരെ ആളൊരുക്കത്തിെൻറ സംവിധായകന്‍ വി.സി അഭിലാഷ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
സനൽ കുമാറിെൻറ മറുപടി
ഇന്ദ്രന്‍സേട്ടന് കഴിഞ്ഞ തവണയൊക്കെ അവാര്‍ഡ് കിട്ടാന്‍ അര്‍ഹതയുണ്ടായിരുന്നെന്നും ഇത്തവണ അദ്ദേഹത്തെ ആക്ഷേപങ്ങളുയരാതിരിക്കാന്‍ അദ്ദേഹത്തെ കരുവാക്കുകയായിരുന്നു എന്നും ഉദ്ദേശിച്ച് ഒരു വാചകം പറഞ്ഞിരുന്നു. ഒരിക്കലും അത് അദ്ദേഹത്തിന്റെ അവാര്‍ഡിന്റെ മഹത്വം കുറച്ചുകാണാനോ ഒരു കലാകാരനെന്ന നിലക്ക് അദ്ദേഹത്തെ ഇടിച്ചുതാഴ്ത്താനോ ഉദ്ദേശിച്ച് പറഞ്ഞതല്ല.. നാവുപിഴയാണ്. അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യന് ഇന്‍ഡസ്ട്രിയില്‍ തന്നെ അപൂര്‍വമാണ്.. നിരുപാധികം ക്ഷമ ചോദിക്കുന്നു.’ സനല്‍ കുമാര്‍ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.