അന്വേഷണം ദിലീപിെന കുടുക്കാനെന്ന് പരാതി
text_fieldsതൃശൂർ: നടൻ ദിലീപിനെ ജയിലിലിടാൻ മാത്രമാണ് പൊലീസ് അന്വേഷണം അനന്തമായി നീട്ടുന്നതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷനിൽ പരാതി. തൃശൂർ സ്വദേശി സലിം ഇന്ത്യയാണ് പരാതിക്കാരൻ. നടി പീഡിപ്പിക്കപ്പെട്ടുവെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പരാതിയിലില്ലെന്നും തനിക്ക് ദിലീപിനോട് മുൻവൈരാഗ്യമില്ലെന്ന നടിയുടെ പ്രസ്താവന കണക്കിലെടുക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
ആക്രമണത്തിന് ഇരയായ നടി സംഭവത്തിന് പിറ്റേന്ന് സിനിമയിൽ അഭിനയിെച്ചന്നാണ് പരാതിക്കാരെൻറ മറ്റൊരു വാദം. പരാതി പരിഗണിച്ച കമീഷൻ അംഗം കെ. മോഹൻകുമാർ ആലുവ റൂറൽ എസ്.പിേയാട് മൂന്നാഴ്ചക്കകം വിശദീകരണം നൽകാൻ നിർദേശിച്ചു.
ദിലീപിനെ നശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന വൻ ശക്തികൾ അന്വേഷണസംഘത്തെ സ്വാധീനിക്കുന്നുണ്ടെന്നും ദിലീപിെൻറ മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെടുന്നതായും ചലച്ചിത്ര പ്രവർത്തകൻ എന്നുകൂടി അവകാശപ്പെടുന്ന സലിം ഇന്ത്യ പരാതിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.