പുലിമുരുകൻ ടീമിെൻറ ത്രില്ലിങ് ‘ഇര’; ട്രൈലർ യൂട്യൂബിൽ ട്രെൻറിങ്
text_fieldsപുലിമുരകെൻറ സംവിധായകനും നിർമാതാവും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമാണ് ഇര. ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിെൻറ ട്രൈലർ യൂട്യൂബിൽ ട്രെൻറിങ് ലിസ്റ്റിൽ ഒന്നാമതാണ്. ത്രില്ലർ സ്വഭാവത്തിൽ മുന്നോട്ട് പോകുന്ന ചിത്രം അടുത്ത് തന്നെ തിയറ്ററിലെത്തും.
സമീപ കാലത്ത് വൻ പ്രചാരം നേടിയ വാക്കായ ‘ഇര’ എന്ന് പേരിട്ടത് മുതൽ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പുലിമുരുകൻ സംവിധായകനായ വൈശാഖും തിരക്കഥാകൃത്തായ ഉദയ കൃഷ്ണയും ചേർന്ന് നിർമിക്കുന്ന ചിത്രമാണെന്നതും ഇരയുടെ പ്രത്യേകതയാണ്. സൈജു എസ്.എസ് ആണ് ഇര സംവിധാനം ചെയ്യുന്നത്. നവീൻ ജോണിെൻറതാണ് തിരക്കഥ. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിക്കുന്നു.
മിയ, ലെന, അലൻസിയർ, നിരഞ്ജന, ശങ്കർ രാമ കൃഷ്ണൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.