‘അ’യുടെ അഴകിനെ പ്രണയിച്ച സംവിധായകൻ
text_fieldsകൊച്ചി: ചിത്രത്തിെൻറ പേരിലെ അക്ഷരങ്ങളിൽ പോലും ഭാഗ്യവും ഭാഗ്യദോഷവും തിരയുന്ന മലയാള സിനിമാലോകത്ത് സിനിമയെന്ന പോലെ അവയുടെ പേരുകളും ആഘോഷമാക്കിയ സംവിധായകനായിരുന്നു െഎ.വി. ശശി. സിനിമയെക്കുറിച്ച് ചിന്തിക്കുേമ്പാൾ ആൾക്കൂട്ടത്തോടും അവയ്ക്ക് പേരുകൾ െതരഞ്ഞെടുക്കുേമ്പാൾ ‘അ’ എന്ന അക്ഷരത്തോടും വല്ലാത്തൊരു പ്രണയമായിരുന്നു അദ്ദേഹത്തിന്. ‘അ’യിൽ തുടങ്ങുന്ന പേരുള്ള ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തയാൾ എന്ന അപൂർവ ബഹുമതിയും അങ്ങനെ ശശി സ്വന്തമാക്കി.
ശശി സംവിധാനം ചെയ്തവയിൽ 41 ചിത്രങ്ങളുടെ പേരുകൾ തുടങ്ങുന്നത് ‘അ’ എന്ന അക്ഷരത്തിലാണ് എന്നത് മലയാള സിനിമയുടെ ചരിത്രകൗതുകം. ‘അ’ ഭാഗ്യ അക്ഷരമായി ശശി കണ്ടിരുന്നു. ‘അ’യിൽ തുടങ്ങുന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും വൻ ഹിറ്റുകളായതാകാം ഇതിന് കാരണം. 1975ൽ പുറത്തിറങ്ങിയ ആദ്യചിത്രമായ ഉത്സവത്തിന് ശേഷം തുടർച്ചയായി സംവിധാനം ചെയ്ത ഒമ്പത് ചിത്രങ്ങളുടെയും പേരിെൻറ തുടക്കം ‘അ’യിൽ ആയിരുന്നു.
അനുഭവം, ആലിംഗനം, അയൽക്കാരി, അഭിനന്ദനം, ആശീർവാദം, അഞ്ജലി, അകലെ ആകാശം, അംഗീകാരം, അഭിനിവേശം എന്നിവയായിരുന്നു ചിത്രങ്ങൾ. അനുബന്ധം, അവളുടെ രാവുകൾ, ആരൂഢം, ആൾക്കൂട്ടത്തിൽ തനിയെ, അങ്ങാടി, അഹിംസ, അതിരാത്രം, അടിമകൾ ഉടമകൾ, അടിയൊഴുക്കുകൾ, ആവനാഴി തുടങ്ങി പേരിൽ ‘അ’യുടെ പ്രൗഢിയുമായി പുറത്തിറങ്ങിയ ശശിയുടെ ചിത്രങ്ങളെല്ലാം തന്നെ തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ചു. ആദ്യ ചിത്രമായ ‘ഉത്സവ’വും അവസാന ചിത്രമായ ‘വെള്ളത്തൂവലും’ ‘അ’യെ കൈവിട്ടു എന്നതും മറ്റൊരു യാദൃച്ഛികത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.