Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2018 11:03 PM GMT Updated On
date_range 16 Oct 2018 11:03 PM GMTജഗദീഷിെൻറയും ബാബുരാജിെൻറയും വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്
text_fieldsbookmark_border
കൊച്ചി: സിനിമ അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ ദിലീപിെൻറ അംഗത്വം സംബന്ധിച്ചും ഡബ്ല് യു.സി.സി ഉന്നയിച്ച വിഷയങ്ങളിലെ നിലപാട് സംബന്ധിച്ചുമുള്ള ഭിന്നത വ്യക്തമാക്കി നടന്മാരായ ജഗദീഷ്, ബാബുരാജ് എന്നിവരുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. ‘അമ്മ’യുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചയിലെ വിവരങ്ങളാണ് പുറത്തായത്. വാട്സ്ആപ്പ് സന്ദേശങ്ങളിലെ വിവരങ്ങൾ ചുവടെ.
ജഗദീഷിൻെറ സന്ദേശം:
ഭീഷണിയുടെ സ്വരം ‘അമ്മ’യിൽ ഇനി വിലപ്പോകില്ല. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടാകണം. അച്ചടക്കം തീർച്ചയായും വേണം. പക്ഷേ, അതോടൊപ്പം ഭീഷണിപ്പെടുത്തൽ കരിയർ ഇല്ലായ്മ ചെയ്യുമെന്നും അഭിപ്രായ പ്രകടനത്തിെൻറ പേരിൽ ഒറ്റപ്പെടുത്തുമെന്നുമുള്ള ഭയപ്പെടുത്തൽ തുടങ്ങിയ തരത്തിലുള്ള ഗുണ്ടായിസം െവച്ചുപൊറുപ്പിക്കാൻ കഴിയില്ല. എല്ലാവരുടെയും ചരിത്രം കൈവശമുണ്ട്. ഒരുപാട് കാര്യങ്ങൾ തനിക്കറിയാം. ആ കാര്യങ്ങൾ പറയിക്കാൻ പ്രേരിപ്പിക്കരുത്. ആദ്യം എല്ലാം സഹിക്കുമെങ്കിലും അവസാനം ഒരു പൊട്ടിത്തെറിയുണ്ടാകും. മോഹൻലാൽ എന്ന സുഹൃത്ത് പറഞ്ഞതിനോടൊപ്പം താൻ നിലകൊള്ളുന്നു. അദ്ദേഹം പറഞ്ഞത് അനുസരിച്ച് ഇപ്പോൾ മിതത്വം പാലിക്കുന്നു. നമ്മളൊക്കെ അവസാന ഘട്ടത്തിലാണ്. അവസാന റീലുകളാണ് ഓടിക്കൊണ്ടിരിക്കുന്നത്. തിരിഞ്ഞുനോക്കുമ്പോൾ നമ്മുടെ മനഃസാക്ഷിക്ക് ക്ഷതമേൽപിക്കുന്ന കാര്യങ്ങൾ ഉണ്ടാകാൻ പാടില്ല. പുതിയൊരു തലമുറ വളർന്നുവരുന്നുണ്ട്. അതൊക്കെ നമ്മുടെ മനസ്സിലുണ്ടാകണം.
ബാബുരാജിൻെറ സന്ദേശം:
തിങ്കളാഴ്ച നടത്തിയ സംഭവങ്ങൾ (സിദ്ദീഖിെൻറ വാർത്ത സമ്മേളനം) ആരുടെ അറിവോടെയാണെന്ന് നമുക്ക് അറിയില്ല. ഇടവേള ബാബു ഒരു മെസേജ് മാത്രമേ അയച്ചുള്ളൂ. ഇതാണ് ‘അമ്മ’യുടെ സ്റ്റാൻഡ് എന്ന്. ആരുെട സ്റ്റാൻഡ്?, ഇതൊക്കെ ആരറിഞ്ഞു?. ഇതൊക്കെ തെറ്റായ തീരുമാനങ്ങളാണ്. ദിലീപിനെ പിന്തുണക്കേണ്ട കാര്യമില്ല.സിദ്ദീഖ് ഇന്നലെ അവിടെ പറഞ്ഞത് (വാർത്തസമ്മേളനത്തിൽ) അധികവും ദിലീപിനെ ന്യായീകരിച്ചുകൊണ്ടാണ്. അത്പോലെ തന്നെ ലളിത ചേച്ചിയെ അവിടെ വിളിച്ചിരുത്തേണ്ട കാര്യമുണ്ടോ. അവർ ഒരു അംഗം മാത്രമല്ലേ ഇതിൽ. അതിെൻറ ആവശ്യമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story