ഞാൻ ജയെൻറ മകൻ, അദ്ദേഹത്തിെൻറ മകനായി മരിക്കണമെന്ന് ആഗ്രഹം –മുരളി
text_fieldsകൊല്ലം: താൻ അന്തരിച്ച സിനിമ നടൻ ജയെൻറ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്. പിതൃത്വം അംഗീകരിച്ചുകിട്ടാൻ ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ജയൻ എന്ന കൃഷ്ണൻ നായരുടെ മകനെന്ന് അവകാശപ്പെടുന്ന മുരളി ജയൻ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ജയെൻറ മകനായി ജനിച്ച തനിക്ക് മരിക്കുന്നതിനു മുമ്പ് സ്കൂൾ സർട്ടിഫിക്കറ്റിൽ അച്ഛെൻറ പേര് കൃഷ്ണൻ നായർ എന്ന് ചേർക്കണമെന്നും അതിനുവേണ്ടി നിയമ പോരാട്ടം നടത്തുമെന്നും മുരളി പറയുന്നു. അദ്ദേഹത്തിെൻറ മകനായി മരിക്കണമെന്നാണ് ആഗ്രഹം.
ജയെൻറ സഹോദരെൻറ മക്കളുടെ രക്തസാമ്പിളുകളും തെൻറ രക്തസാമ്പിളും ശേഖരിച്ച് ഡി.എൻ.എ പരിശോധന നടത്തിയാൽ പിതൃത്വം തെളിയിക്കാനാകുമെന്ന് വിദഗ്ധ ഉപദേശം ലഭിച്ചിട്ടുണ്ട്. ജയന് സ്വത്തുക്കൾ ഉണ്ടോയെന്ന് അറിയില്ല. സ്വത്തിൽ താൽപര്യവുമില്ല. പക്ഷേ, ജന്മാവകാശമായ പിതൃത്വം അംഗീകരിച്ചുകിട്ടണം. ഇൗ അവകാശമുന്നയിച്ച് പൊതുവേദികളിലെത്തിയാൽ കായികമായി ഉപദ്രവിക്കുമെന്നാണ് ജയെൻറ സഹോദരെൻറ മകെൻറ ഭീഷണി. സോഷ്യൽ മീഡിയകളിലൂടെയും നേരിട്ടും സീരിയൽ താരമായ ഇയാൾ ഭീഷണിപ്പെടുത്തി.
ഇതു സംബന്ധിച്ച് കൊല്ലം വെസ്റ്റ് എസ്.ഐ, സി.ഐ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ജയെൻറ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും തന്നെക്കുറിച്ചും അമ്മ തങ്കമ്മയെ കുറിച്ചും എല്ലാ വിവരങ്ങളും അറിയാമെങ്കിലും അവർ വർഷങ്ങളായി അത് മറച്ചുവെക്കുകയാണ്. സ്കൂളിൽ ചേർത്തപ്പോൾ തന്നെ ആരെങ്കിലും അപായപ്പെടുത്തുമെന്ന് ഭയന്ന് അമ്മയുടെ ആദ്യത്തെ ഭർത്താവിെൻറ പേര് അച്ഛെൻറ പേരിെൻറ സ്ഥാനത്ത് ചേർക്കുകയായിരുന്നു. കൊല്ലം നഗരത്തിലും പരിസരങ്ങളിലും വിവിധ ജോലികൾ ചെയ്താണ് അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുന്നതെന്നും മുരളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.