ദേശീയ പുരസ്കാരം: ചടങ്ങ് ബഹിഷ്കരിച്ചവർ സമ്മാനത്തുക തിരിച്ച് നൽകണമെന്ന് ജയരാജ്
text_fieldsന്യൂഡൽഹി: ദേശീയപുരസ്കാര ചടങ്ങ് ബഹിഷ്കരിച്ചവർ അവാർഡ് തുക തിരിച്ച് നൽകണമെന്ന് സംവിധായകൻ ജയരാജ്. വലിയ അവസരമാണ് ചടങ്ങ് ബഹിഷ്കരിച്ചവർ നഷ്ടപ്പെടുത്തിയത്. രാജ്യം ആദരിക്കേമ്പാൾ അനീതി കാണിക്കാതിരിക്കാനാണ് അവാർഡ് വാങ്ങിയതെന്ന് ജയരാജ് പറഞ്ഞു. ഒരു വിഭാഗം അവാർഡ് ബഹിഷ്കരിച്ചതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് യേശുദാസ് വ്യക്തമാക്കി. അവാർഡിനോട് ബഹുമാനമുള്ളത് കൊണ്ടാണ് ചടങ്ങിൽ പെങ്കടുത്തതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, അവാർഡ് ബഹിഷ്കരിച്ചവർക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി എ.കെ ബാലൻ രംഗത്തെത്തി. ദേശീയ പുരസ്കാരത്തിൽ കേന്ദ്രസർക്കാറിെൻറ ഭാഗത്ത് നിന്നുണ്ടായ നടപടി അൽപ്പത്തരമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ബഹിഷ്കരിച്ചവർക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും ബാലൻ വ്യക്തമാക്കി.
ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച എല്ലാവർക്കും രാഷ്്ട്രപതി അവാർഡ് സമ്മാനിക്കുകയാണ് പതിവ്. എന്നാൽ ഇതിൽ നിന്ന് വിഭന്നമായി 11 അവാർഡുകൾ മാത്രം രാഷ്ട്രപതി വിതരണം ചെയ്യുമെന്നും ബാക്കിയുള്ളവ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നൽകുമെന്നാണ് സർക്കാർ അറിയിച്ചത്. സർക്കാറിെൻറ ഇൗ നിലപാടിൽ പ്രതിഷേധിച്ചാണ് പുരസ്കാരം നേടിയ 68 പേർ അവാർഡ് ബഹിഷ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.