തകഴിയുടെ ‘കയർ’ പ്രമേയമാക്കി ജയരാജിെൻറ പുതിയ സിനിമ
text_fieldsകോട്ടയം: തകഴിയുടെ ‘കയർ’ നോവൽ പ്രമേയമാക്കി നവരസപരമ്പരയിലെ ആറാമത്തെ ചിത്രവുമായി സംവിധായകൻ ജയരാജ്. തകഴി വാക്കുകളിലൂടെ ജീവൻ നൽകിയ പോസ്റ്റ്മാൻ കഥാപാത്രമാണ് ചിത്രത്തിൽ പുനർജനിക്കുന്നത്.
കുട്ടനാടൻ ഗ്രാമത്തിലെ പോസ്റ്റ്മാെൻറ ജീവിതാനുഭവങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ‘ഭയാനകം’ എന്ന പേരിൽ വേറിട്ട ദൃശ്യാനുഭവം പകരുന്ന മലയാളസിനിമക്ക് തിരക്കഥയും സംഭാഷണവും ജയരാജാണ് നിർവഹിക്കുന്നത്.
ശ്രീകുമാരൻ തമ്പി, എം.കെ. അർജുനൻ എന്നിവർ ചേർന്നാണ് ഗാനങ്ങൾ ഒരുക്കുന്നത്. കലാസംവിധാനം ആർട്ടിസ്റ്റ് നമ്പൂതിരിയാണ്. ചിത്രത്തിൽ പോസ്റ്റ്മാെൻറ വേഷത്തിലൂടെ ആദ്യമായി രഞ്ജിപണിക്കർ നായകനുമാകും.
നടി ആശ ശരത്ത്്, ഗിരീഷ് കാവാലം, സബിത ജയരാജ്, കുമരകം വാസവൻ, ബിലാസ്, ഹരിശങ്കർ, പുതുമുഖങ്ങളായ വൈഷ്ണവി വേണുഗാപാൽ, ഗായത്രി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.