ക്യാപ്റ്റൻ: സിനിമാ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം -ജയസൂര്യ
text_fieldsഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരം വി.പി സത്യന്‍റെ ജീവിതം പറയുന്ന ചിത്രം 'ക്യാപ്റ്റൻ' പുറത്തിറങ്ങാനിരിക്കെ ആ കഥാപാത്രത്തെ കുറിച്ച് മനസ് തുറന്ന് ജയസൂര്യ. ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ ഏറ്റവുമധികം വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിതെന്ന് ജയസൂര്യ ഫേസ്ബുക്കിലൂടെ അറിയിച്ചു.
വിജയ പരാജയങ്ങൾ അറിയില്ല പക്ഷേ, ആത്മാർത്ഥമായി ചെയ്യുന്ന ഏത് കാര്യത്തിന്റെയും കൂടെ ദൈവം ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ വി.പി.സത്യനെ..
നിങ്ങൾക്കും ഇഷ്ടമാകും എന്ന പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
നവാഗതനായ പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനെ ചെയ്യുന്നത്. സത്യന്‍റെ ഭാര്യയായ അനിത സത്യനെ അനു സിതാരയാണ് അവതരിപ്പിക്കുന്നത്.
ഗുഡ്വിൽ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ടി.എൽ. ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. തലൈവാസൽ വിജയ്, രഞ്ജി പണിക്കർ, സിദ്ധിഖ്, നിർമൽ പാലാഴി, ലക്ഷ്മി ശർമ്മ തുടങ്ങിയവരും ചിത്രത്തിലുണ്ട്. റോബി വർഗീസ് രാജാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ഗോപിസുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.